---
title: "#kodiyeribalakrishnan | കോടിയേരി  ജനഹൃദയങ്ങളിലെ ഓർമ നക്ഷത്രമായിട്ട് ഇന്ന്  ഒരാണ്ട്."
english_title: "It has been one year today that# Kodiyeri became a #star of #memory in# people's# hearts."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150175/it-has-been-one-year-today-that-kodiyeri-became-a-star-of-memory-in-peoples-hearts"
published_at: "2023-10-01T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518ef6d5644d_Untitled-1_copy.jpg"
keywords: []
---

# #kodiyeribalakrishnan | കോടിയേരി  ജനഹൃദയങ്ങളിലെ ഓർമ നക്ഷത്രമായിട്ട് ഇന്ന്  ഒരാണ്ട്.

> **Lead Summary:** ***തലശ്ശേരി :*** നിറഞ്ഞ ചിരിയും നർമം വിതറുന്ന പ്രസംഗങ്ങളും അടുപ്പം തോന്നിപ്പിക്കുന്ന പെരുമാറ്റവുമാണ്കേരള രാഷ്ട്രീയത്തിൽ കോടിയേരിയെ അടയാളപ്പെടുത്തുന്നത്. സംഘടനാപാടവം, ആശയദൃഢത, സൗമ്യമായ ഇടപെടൽ, അതായിരുന്നു കോടിയേരിയുടെ മുഖമുദ്ര. കേരള രാഷ്ട്രീയ ത്തിന്റെ വലിയ നഷ്ടമാണ് കോടിയേരിബാലകൃഷ്ണണന്റെ വിയോഗത്തിലൂടെ ഉണ്ടായത്.

## Article Content

***തലശ്ശേരി :*** നിറഞ്ഞ ചിരിയും നർമം വിതറുന്ന പ്രസംഗങ്ങളും അടുപ്പം തോന്നിപ്പിക്കുന്ന പെരുമാറ്റവുമാണ്കേരള രാഷ്ട്രീയത്തിൽ കോടിയേരിയെ അടയാളപ്പെടുത്തുന്നത്. സംഘടനാപാടവം, ആശയദൃഢത, സൗമ്യമായ ഇടപെടൽ, അതായിരുന്നു കോടിയേരിയുടെ മുഖമുദ്ര. കേരള രാഷ്ട്രീയ ത്തിന്റെ വലിയ നഷ്ടമാണ് കോടിയേരിബാലകൃഷ്ണണന്റെ വിയോഗത്തിലൂടെ ഉണ്ടായത്.

2006ൽ കോടിയേരി ആഭ്യന്തര, ടൂറിസം മന്ത്രിയായിരിക്കെയാണ് ജന മൈത്രി പൊലീസ് പദ്ധതി നടപ്പാക്കിയത്. പാർലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ച കോടിയേരി പാർട്ടി സെക്രട്ടറി എന്ന നിലയിൽ അത്യുജ്വല പ്രവർ ത്തനം കാഴ്ചവച്ചു. പാർട്ടിയെ ഒറ്റ ക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നതിലും ശത്രുവർഗത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കുന്നതിലും കരുത്ത് പ്രകടിപ്പിച്ചു.

കല്ലറതലായി എൽ.പി.സ്കൂൾ റിട്ട. അധ്യാപകൻ പരേതനായ കോടിയേരി മൊട്ടമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും പരേതയായ നാരായണിയമ്മയുടെയും മകനായ കോടിയേരി ബാലകൃഷ്ണൻ വിദ്യാർഥി പ്രസ്ഥാന ത്തിലൂടെയാണ്ഠരാഷ്ട്രീയത്തിലെ ത്തുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി ജയിലിൽ കിടന്നിട്ടുണ്ട്.

സി.പി. എം ഈങ്ങയിൽപീടിക ബ്രാഞ്ച് സെക്രട്ടറി പദത്തിൽനിന്ന് വളർന്ന് ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ചു. 1988ൽ സംസ്ഥാന കമ്മിറ്റിയിലെത്തി. 1994 ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. വൈകാതെ കേന്ദ്ര കമ്മിറ്റിയിലും ഇടംകിട്ടി. വി.എ സ്. സർക്കാരിന്റെ കാലത്താണ് സുപ്രധാനമായ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തത്. പാർട്ടിയുടെ തലസ്ഥാനമായ കണ്ണൂരിലെ പാർട്ടി കോട്ടയായ തലശ്ശേരി മണ്ഡലത്തിൽ നിന്ന് അഞ്ചു തവണ എം.എൽ. എയായി. പ്രതിപക്ഷ ഉപനേ താവായിരിക്കെ ആലപുഴ സമ്മേളനത്തിൽ പാർട്ടിയെ നയിക്കാനുള്ള ദൗത്യം ഏറ്റെടുത്തു.

1982-ൽ ഡി.വൈ.എഫ്.ഐ കണ്ണൂർജില്ലാ പ്രസിഡ ന്റായി പ്രവർത്തിക്കവെയാണ് പാർലമന്ററി രംഗത്തേക്ക് കടന്നത്. ഭാര്യാപിതാവായ എം.വി. രാജഗോപാലിന്റെ സീറ്റ് നില നിർത്താനായാണ് ആദ്യമായി മത്സരിക്കാനിറങ്ങിയത്.ആർ. എസ്.പി.എസിലെ കെ.സിനന്ദനെ തോൽപിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്.

രണ്ടാം അങ്കത്തിൽ കണ്ണൂർ കോൺഗ്രസിലെ അതികായനായ കെ.സുധാകരനെ വീഴ്ത്തി വീണ്ടും നിയമസഭാംഗമായി. പിന്നീട് 2001 ൽ വീണ്ടും തലശ്ശേരിയിൽ നിന്ന് ജയിച്ചു. 2006-ൽ രാജ്മോഹൻ ഉണ്ണിത്താനെ തോൽപ്പിച്ചു. 2002 ൽ ഹൈദരബാദ് പാർട്ടി കോൺ ഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗത്വം ലഭിച്ചു. കോയമ്പത്തൂരിൽ നടന്ന 19-ാം പാർട്ടി കോൺഗ്രസിലാണ് കോടിയേരി പരമോന്നത ഫോറമായ പോളിറ്റ് ബ്യൂറോയിലെത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150175/it-has-been-one-year-today-that-kodiyeri-became-a-star-of-memory-in-peoples-hearts)