---
title: "#panoorblockpanchayath|  കിയ വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്ഥാപനമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ; വാഹനമുപയോഗിക്കാൻ പക്ഷെ സെക്രട്ടറിയില്ല"
english_title: "#Panoor #Block Panchayat became the first local #body in the state to use Kia #vehicle;But there is no secretary to use the #vehicle"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150128/panoor-block-panchayat-became-the-first-local-body-in-the-state-to-use-kia-vehiclebut-there-is-no-secretary-to-use-the-vehicle"
published_at: "2023-09-30T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518499a983bd_Untitled-4_copy.jpg"
keywords: []
---

# #panoorblockpanchayath|  കിയ വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്ഥാപനമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ; വാഹനമുപയോഗിക്കാൻ പക്ഷെ സെക്രട്ടറിയില്ല

> **Lead Summary:** **പാനൂർ: ** കിയ വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്ഥാപനമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് . വാഹനമുപയോഗിക്കാൻ പക്ഷെ സെക്രട്ടറിയില്ല .

## Article Content

**പാനൂർ: ** കിയ വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്ഥാപനമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് . വാഹനമുപയോഗിക്കാൻ പക്ഷെ സെക്രട്ടറിയില്ല .

15 വർഷം പിന്നിട്ട പഴയ വാഹനം മാറ്റി സെക്രട്ടറിക്ക് സഞ്ചരിക്കാൻ പുതുപുത്തൻ കിയ കാരംസ് എത്തിച്ച് പാനൂർ ബ്ലോക്ക് പഞ്ചായത്ത്.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം കിയ വാഹനം ഉപയോഗിക്കുന്നത്. പുതിയ വാഹനമെത്തിയെങ്കിലും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സ്ഥാനം പക്ഷെ ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ സെക്രട്ടറി ടി വി സുഭാഷാണ് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി കിയ ബുക്ക് ചെയ്തത്. പഴയ വാഹനം 15 വർഷം പൂർത്തിയായതിന് ശേഷമായിരുന്നു ഇത്.

എന്നാൽ പുതിയ വാഹനം എത്തുന്നതിന് മുന്നെ സുഭാഷിന് രണ്ട് മാസം മുമ്പ് സ്ഥലം മാറ്റമായി. പുതിയ സെക്രട്ടറിയാവട്ടെ ഇനിയും എത്തിയിട്ടുമില്ല. ഇതിനിടെയാണ് സെക്രട്ടറിക്ക് സഞ്ചരിക്കാൻ രാജകീയ വാഹനമെത്തിയത്. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഗവ. ഇ. മാർക്കറ്റ് പ്ലേസ് വഴിയാണ് വാഹനം ബുക്ക് ചെയ്തത്.

സർക്കാർ സ്ഥാപനങ്ങൾക്കായി ഇടനിലക്കാരില്ലാതെ നേരിട്ട് കമ്പനിയിൽ നിന്ന് വാഹനം വാങ്ങാമെന്നതാണ് ഈ ജം പോർട്ടലിൻ്റെ പ്രത്യേകത. 9 ലക്ഷത്തോളം രൂപ ചിലവായി.

പൊതു വിപണിയിൽ കിയ കാരൻസിന് വില 13 ലക്ഷമാണ്. ഫുള്ളി ഡിസ്ക് ബ്രേക്ക് ആയ കിയയിൽ സെൻട്രലൈസ്ഡ് എ.സിയുമുണ്ട്. പുതിയ സെക്രട്ടറിയെത്തും വരെ പാനൂർ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ തലയുയർത്തി രാജകീയ പ്രൗഡിയോടെ കിയ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150128/panoor-block-panchayat-became-the-first-local-body-in-the-state-to-use-kia-vehiclebut-there-is-no-secretary-to-use-the-vehicle)