---
title: "#logo|  ശുചിത്വ ബ്രിഗേഡ് പദ്ധതിക്ക് ലോഗോ ക്ഷണിച്ച്  പാനൂർ ബ്ലോക്ക് പഞ്ചായത്ത്"
english_title: "#Panoor Block #Panchayat invites #Logo for #Cleanliness #Brigade #Project"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150102/panoor-block-panchayat-invites-logo-for-cleanliness-brigade-project"
published_at: "2023-09-30T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65182986592f4_Untitled-3_copy.jpg"
keywords: []
---

# #logo|  ശുചിത്വ ബ്രിഗേഡ് പദ്ധതിക്ക് ലോഗോ ക്ഷണിച്ച്  പാനൂർ ബ്ലോക്ക് പഞ്ചായത്ത്

> **Lead Summary:** **പാനൂർ:** പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ശുചിത്വ ബ്രിഗേഡ് എന്ന പദ്ധതിക്ക് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.

## Article Content

**പാനൂർ:** പാനൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ശുചിത്വ ബ്രിഗേഡ് എന്ന പദ്ധതിക്ക് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.

ലോഗോ തയ്യാറാക്കിയ വ്യക്തിക്ക് ബ്ലോക്ക് പഞ്ചായത്ത് പാരിതോഷികവും സാക്ഷ്യപത്രവും നൽകും നിബന്ധനകൾ 1. എ4 സൈസ് പേപ്പറിൽ വരച്ച് തയ്യാറാക്കിയ ലോഗോകൾ മാത്രം അംഗീകരിക്കുന്നതാണ്.

2. പ്രിന്റ് ചെയ്തതോ കോപ്പിചെയ്തതോ ആയവ നിരാകരിക്കുന്നതാണ്. 3. ഒരു പേപ്പറിൽ ഒരു ലോഗോ മാത്രമേ പാടുള്ളൂ. 4 നീളം, വീതി 10 സെ.മി വലിപ്പത്തിൽ ആയിരിക്കണം 5. വരയ്ക്കുന്നതിനും കളറിങ്ങിനുമായി ഏത് തരത്തിലുള്ള മെറ്റീരിയലും (പെൻ, പെൻസിൽ, സ്കെച്ച് തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്).

6. ലോഗോയുടെ ചുവടെ തയ്യാറാക്കിയ ആളുടെ പേരും, വിലാസവും, ഫോൺ നമ്പറും നിർബന്ധമായും ചേർക്കേണ്ടതാണ്. വിദ്യാർത്ഥികൾ ആണെങ്കിൽ സ്കൂളിൻറെ പേര് ചേർക്കേണ്ടതാണ്.

• ലോഗോ ലഭിക്കേണ്ട അവസാന തീയതി 04/10/2023. • ലോഗോ തിരഞ്ഞെടുത്തു അന്തിമമാക്കുന്ന അവസാന തീയതി 06/10/2023. ഇത് സംബന്ധിച്ച പരാതികളുടെയും പരിഹാരങ്ങളുടെയും അന്തിമ തീരുമാനം പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150102/panoor-block-panchayat-invites-logo-for-cleanliness-brigade-project)