---
title: "#Parakkadvu|  ഓട്ടോയിൽ വിദേശമദ്യം കടത്തവെ പാറക്കടവിൽ  യുവാവ്  പിടിയിൽ"
english_title: "A# young man was# arrested in# Parakkadu while #smuggling foreign #liquor in an #auto"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150070/a-young-man-was-arrested-in-parakkadu-while-smuggling-foreign-liquor-in-an-auto"
published_at: "2023-09-30T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517ffc5a0d5e_Untitled-4_copy.jpg"
keywords: []
---

# #Parakkadvu|  ഓട്ടോയിൽ വിദേശമദ്യം കടത്തവെ പാറക്കടവിൽ  യുവാവ്  പിടിയിൽ

> **Lead Summary:** **പാറക്കടവ് :** ഓട്ടോറിക്ഷയിൽ വിദേശമദ്യം കടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ പി.ആർ സജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

## Article Content

**പാറക്കടവ് :** ഓട്ടോറിക്ഷയിൽ വിദേശമദ്യം കടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ പി.ആർ സജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

കെ.എൽ 59 എസ് 2506 ഓട്ടോ ടാക്സിയിൽ മദ്യം കടത്തുകയായിരുന്ന ടി.വി നിഷാന്തിനെ (42) പാറക്കടവിൽ വെച്ചാണ് പിടികൂടിയത്. 20 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു.

ശ്രീകണ്ഠപുരം, പയ്യാവൂർ, കണ്ടകശ്ശേരി, പാറക്കടവ് ഭാഗങ്ങളിൽ എക്സൈസ് അനധികൃത മദ്യം പിടികൂടാൻ റെയ്ഡ് നടത്തിവരികയായിരുന്നു. സിവിൽ എക്സൈസ് ഓഫീസർമാരായ കെ. വിനീഷ്, പി. സൂരജ്, ഡ്രൈവർ പി.വി അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150070/a-young-man-was-arrested-in-parakkadu-while-smuggling-foreign-liquor-in-an-auto)