---
title: "#kannur  |  ലണ്ടനിലെ ''ഡോക്ടർ'' ദമ്പതികൾ  കണ്ണൂരിലെ അംഗൻവാടി ടീച്ചറുടെ ഒന്നര ലക്ഷത്തോളം രൂപ  തട്ടിയെടുത്തു"
english_title: "London's "doctor" couple extorted Rs.1.5 lakh from an Anganwadi teacher in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/150044/londons-doctor-couple-extorted-rs15-lakh-from-an-anganwadi-teacher-in-kannur"
published_at: "2023-09-30T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517ee5ccd411_download_(3).jpg"
keywords: []
---

# #kannur  |  ലണ്ടനിലെ ''ഡോക്ടർ'' ദമ്പതികൾ  കണ്ണൂരിലെ അംഗൻവാടി ടീച്ചറുടെ ഒന്നര ലക്ഷത്തോളം രൂപ  തട്ടിയെടുത്തു

> **Lead Summary:** **കണ്ണൂർ : ** ലണ്ടനിലെ ''ഡോക്ടർ'' ദമ്പതികൾ കണ്ണൂരിലെ അംഗൻവാടി ടീച്ചറുടെ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു ഫേസ് ബുക്കിലൂ ടെ ലണ്ടനിലെ ഡോക്ടറാണന്ന് പരിചയപ്പെടുത്തിയ ദമ്പതികൾ അംഗൻവാടി ടീച്ചറുടെ 1,35,000 തട്ടിയെടുത്തു.

## Article Content

**കണ്ണൂർ : ** ലണ്ടനിലെ ''ഡോക്ടർ'' ദമ്പതികൾ കണ്ണൂരിലെ അംഗൻവാടി ടീച്ചറുടെ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു ഫേസ് ബുക്കിലൂ ടെ ലണ്ടനിലെ ഡോക്ടറാണന്ന് പരിചയപ്പെടുത്തിയ ദമ്പതികൾ അംഗൻവാടി ടീച്ചറുടെ 1,35,000 തട്ടിയെടുത്തു.

ചിറ്റാരിക്കാൽ പാലാവയൽ ഓടക്കൊല്ലി യിലെ കല്ലിക്കാൽ ഹൗസിൽ ഉ ഷരാജു(48) വിന്റെ പണമാണ് തട്ടിയെടുത്തത്. ഫേസ്ബുക്കിൽ ഫ്രണ്ടായി പരിചയപ്പെട്ട ലണ്ടനിലെ ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയ റോൾഡ് അലക്സും, ഭാര്യ മേരി പത്രോസും ചേർന്നാണ് ഉഷാരാജുവിനെ കബളിപ്പിച്ചത്.

25 ലക്ഷം ഡോളർ സമ്മാനവുമായി വീട്ടിലേക്ക് സൗഹൃദ സന്ദർശനത്തിന് വരുന്നുണ്ടെന്നും സമ്മാനം വിമാനതാവ ളത്തിൽ നിന്ന് ശേഖരിക്കാൻ ആവശ്യപ്പെട്ടാണ് പണം വാങ്ങി വഞ്ചിച്ചത്. ഡൽഹി എയർ പോർട്ടിൽ കുടുങ്ങിയെന്നും സഹായിക്കണമെന്നും പറഞ്ഞാണ് പരാതിക്കാരിയിൽ നിന്നും രണ്ടു തവണയായി പണം തട്ടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/150044/londons-doctor-couple-extorted-rs15-lakh-from-an-anganwadi-teacher-in-kannur)