---
title: "#supremacy |  ശ്മശാനത്തിലും ആണധികാരത്തിൻ്റെ മേൽക്കൊയ്മ  തകരുന്നു"
english_title: "The #supremacy of #patriarchy is #crumbling in the #graveyard too"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149994/the-supremacy-of-patriarchy-is-crumbling-in-the-graveyard-too"
published_at: "2023-09-30T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517c104c4982_Untitled-6_copy.jpg"
keywords: []
---

# #supremacy |  ശ്മശാനത്തിലും ആണധികാരത്തിൻ്റെ മേൽക്കൊയ്മ  തകരുന്നു

> **Lead Summary:** ചരിത്രമായ വനിതാ ബിൽ വരാനിരിക്കെ സ്ത്രീകൾക്ക് പ്രവേശനം നിഷിധമായ വടക്കേമലബാറിലെ ശ്മശാനങ്ങളിലേക്കും സ്ത്രീകൾ കടന്നു വരുന്നു. കഴിഞ്ഞ ദിവസം ബക്കളം നെല്ലിയോട് മടയച്ചാൽ പൊതുശ്മശാനത്തിൽ നടന്ന പിതാവിന്റെ സംസ്കാരത്തിലാണ് മകനൊപ്പം മകളും ചിതക്ക് തീകൊളുത്തി നവോത്ഥാനത്തിന്റെ പുതിയ പാത വെട്ടിത്തുറന്നത്.

## Article Content

ചരിത്രമായ വനിതാ ബിൽ വരാനിരിക്കെ സ്ത്രീകൾക്ക് പ്രവേശനം നിഷിധമായ വടക്കേമലബാറിലെ ശ്മശാനങ്ങളിലേക്കും സ്ത്രീകൾ കടന്നു വരുന്നു. കഴിഞ്ഞ ദിവസം ബക്കളം നെല്ലിയോട് മടയച്ചാൽ പൊതുശ്മശാനത്തിൽ നടന്ന പിതാവിന്റെ സംസ്കാരത്തിലാണ് മകനൊപ്പം മകളും ചിതക്ക് തീകൊളുത്തി നവോത്ഥാനത്തിന്റെ പുതിയ പാത വെട്ടിത്തുറന്നത്.

കഴിഞ്ഞദിവസം മരണമടഞ്ഞ നെല്ലിയോട്ട് സുകുമാർ അഴീക്കോട് വായനശാലക്ക് സമീപത്തെ വിമുക്തഭടൻ എം.കെ ശ്രീധരന്റെ (82) സംസ്കാര ചടങ്ങിലാണ് മകൻ വിനോദിനൊപ്പം, മകൾ ഹൻസയും ചിതയ്ക്ക് തീകൊളുത്തിയത്. ശ്മശാനങ്ങളിൽ പൊതുവേ സ്ത്രീകൾ പ്രവേശിക്കാറില്ല.

ചിതയ്ക്ക് തീകൊളുത്തുന്ന പതിവുമില്ല. ഇതുകാരണം ഏറെ പ്രിയപ്പെട്ടവരുടെ ചിതയ്ക്ക് തീകൊളുത്താൻ കഴിയാത്തതിന്റെ സങ്കടം കൂടി സ്ത്രീകൾ പേറേണ്ടി വരുന്നുണ്ടായിരുന്നു. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്.

റവന്യൂവകുപ്പിൽ നിന്ന് വിരമിച്ച എം.പി ശാരദയാണ് ശ്രീധരന്റെ ഭാര്യ. ഹൻസ ഗൾഫിലാണ്. ശ്രീജയാണ് മറ്റൊരു മകൾ. വിജിന (നാറാത്ത്), സുമിത്ത് (കുപ്പം), ജീവൻ (കാടാച്ചിറ) എന്നിവർ മരുമക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149994/the-supremacy-of-patriarchy-is-crumbling-in-the-graveyard-too)