---
title: "#case|  പതിനഞ്ചുകാരനെ പീഡിപ്പിച്ച ചെത്തുതൊഴിലാളിക്ക്  30 വർഷം തടവും, ഒന്നേകാൽ ലക്ഷം രൂപ പിഴയും"
english_title: "A  who #molested a 15-year-old boy will be#jailed for 30 years and# fined one and a #quarter lakh rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149989/a-who-molested-a-15-year-old-boy-will-bejailed-for-30-years-and-fined-one-and-a-quarter-lakh-rupees"
published_at: "2023-09-30T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517bea93cbb8_Untitled-5_copy.jpg"
keywords: []
---

# #case|  പതിനഞ്ചുകാരനെ പീഡിപ്പിച്ച ചെത്തുതൊഴിലാളിക്ക്  30 വർഷം തടവും, ഒന്നേകാൽ ലക്ഷം രൂപ പിഴയും

> **Lead Summary:** **കണ്ണൂർ : ** പതിനഞ്ചുകാരനെ പീഡിപ്പിച്ച ചെത്തുതൊഴിലാളിക്ക് 30 വർഷം തടവും, ഒന്നേകാൽ ലക്ഷം രൂപ പിഴയും പതിനഞ്ചുകാരനെ പണം നൽകി പ്രലോഭിപ്പിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ 30 വർഷം തടവിനും, ഒന്നേ കാൽ ലക്ഷം രൂപ പിഴയടക്കാനും പോക്സോ കോടതി ശിക്ഷിച്ചു.

## Article Content

**കണ്ണൂർ : ** പതിനഞ്ചുകാരനെ പീഡിപ്പിച്ച ചെത്തുതൊഴിലാളിക്ക് 30 വർഷം തടവും, ഒന്നേകാൽ ലക്ഷം രൂപ പിഴയും പതിനഞ്ചുകാരനെ പണം നൽകി പ്രലോഭിപ്പിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ 30 വർഷം തടവിനും, ഒന്നേ കാൽ ലക്ഷം രൂപ പിഴയടക്കാനും പോക്സോ കോടതി ശിക്ഷിച്ചു.

എരുവേശി പൂപ്പറമ്പിലെ ചെത്തുതൊഴിcളിയായ പാറക്കൽ അജയകുമാറിനെ (41)യാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. 2020 ഫിബ്രവരി 22ന് വൈകിട്ട് ആറരയോടെയായിരുന്നു കുടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ 15 കാരനെ ഇയാൾ പീഡിപ്പിച്ചത്.

അന്നത്തെ കുടിയാന്മല എസ്എയായിരുന്ന ഇപ്പോഴത്തെ എടക്കാട് എസ്.ഐ. എൻ. ദിജേഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോൾ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149989/a-who-molested-a-15-year-old-boy-will-bejailed-for-30-years-and-fined-one-and-a-quarter-lakh-rupees)