---
title: "#attack|  കോഴിക്കോട് പ്രതിയുടെ ആക്രമണം; എഎസ്‌ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്"
english_title: "#Kozhikode #attack by #suspect;Three #policemen #including ASI were #injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149981/kozhikode-attack-by-suspectthree-policemen-including-asi-were-injured"
published_at: "2023-09-30T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517b9e6b35be_6517b837310f0_koyilandi_.jpg"
keywords: []
---

# #attack|  കോഴിക്കോട് പ്രതിയുടെ ആക്രമണം; എഎസ്‌ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട് : **കൊയിലാണ്ടിയിൽ വീട്ടിൽ ശല്യമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയുടെ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പൊലീസിനെ പ്രതി ആക്രമിച്ചു: എ.എസ്.ഐ. അടക്കം മൂന്നു പൊലീസുകാർക്ക് പരിക്ക്.

## Article Content

**കോഴിക്കോട് : **കൊയിലാണ്ടിയിൽ വീട്ടിൽ ശല്യമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യയുടെ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ പൊലീസിനെ പ്രതി ആക്രമിച്ചു: എ.എസ്.ഐ. അടക്കം മൂന്നു പൊലീസുകാർക്ക് പരിക്ക്.

പൊലീസ് ജീപ്പും തകർത്തു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ചെങ്ങോട്ട്കാവ് മാടാക്കര മൂന്നു കുടിക്കൽ റൗഫ് 38 ആണ് പൊലീസിനെ ആക്രമിച്ചത്.എ.എസ്.ഐ.വിനോദ് ,എസ്.സി.പി. ഒ, ഗംഗേഷ്, ഹോം ഗാർഡ് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റൗഫ് വീട്ടിൽ വെച്ച് ഭാര്യ റുബീനയെയും മൂന്നു മക്കളെയും പുറത്താക്കി വാതിലടക്കുകയും ചെയ്തതിനെ തുടർന്ന് ആക്രമിച്ചപ്പോൾ കൊയിലാണ്ടി പൊലീസിൽ അഭയം തേടുകയായിരുന്നു.

ഇത് അന്വേഷിക്കാനാണ് പൊലീസെത്തിയത്. എ. എസ്.ഐ, വിനോദിന് തലയ്‌ക്കാണ്‌ പരിക്കേറ്റത്. മാരാകായുധവുമായി ആക്രമിക്കുകയായിരുന്നു. ഗംഗേഷിൻ്റെയും സുരേഷിൻ്റയുംസമയോചിതമായ ഇടപെടൽ കാരണം വിനോദ് രക്ഷപ്പെടുകയായിരുന്നു.

തുടർന്ന്പ്രതി സ്വയം തല ഭിത്തിയിലിടിച്ച് പൊട്ടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും കൂടുതൽ പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മജിസ്ട്രേട്ടിൻ്റ നിർദ്ദേശപ്രകാരം പൊലീസ് കാവലിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടി സി.ഐ.എം പി.ബിജു, എസ്.ഐ.വി.അനീഷ്, എം.പി. ശൈലേഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149981/kozhikode-attack-by-suspectthree-policemen-including-asi-were-injured)