---
title: "# psychofear | വാഹനങ്ങൾക്കും, വീടുകൾക്കും നേരെ അക്രമം, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷണം പോകുന്നു ; സൈക്കോ ഭീതിയിൽ പാനൂരിനടുത്ത  വിളക്കോട്ടൂർ"
english_title: "#Violence against #vehicles and houses, theft of #women's#underwear#Valakotoor near #Panoor in#psycho fear"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149964/violence-against-vehicles-and-houses-theft-of-womensunderwearvalakotoor-near-panoor-inpsycho-fear"
published_at: "2023-09-30T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517aa84d457a_Untitled-1_copy.jpg"
keywords: []
---

# # psychofear | വാഹനങ്ങൾക്കും, വീടുകൾക്കും നേരെ അക്രമം, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷണം പോകുന്നു ; സൈക്കോ ഭീതിയിൽ പാനൂരിനടുത്ത  വിളക്കോട്ടൂർ

> **Lead Summary:** **പാനൂർ : **വാഹനങ്ങൾക്കും, വീടുകൾക്കും നേരെ അക്രമം, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷണം പോകുന്നു ; സൈക്കോ ഭീതിയിൽ പാനൂരിനടുത്ത വിളക്കോട്ടൂർ സാമൂഹ്യ ദ്രോഹികളായ അജ്ഞാത സംഘത്തിൻ്റെ അതിക്രമത്തില്‍ ഒന്നര മാസത്തിലേറെയായി ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് വിളക്കോട്ടൂർ തെക്കുംമുറി പ്രദേശത്തുകാർക്ക്.

## Article Content

**പാനൂർ : **വാഹനങ്ങൾക്കും, വീടുകൾക്കും നേരെ അക്രമം, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷണം പോകുന്നു ; സൈക്കോ ഭീതിയിൽ പാനൂരിനടുത്ത വിളക്കോട്ടൂർ സാമൂഹ്യ ദ്രോഹികളായ അജ്ഞാത സംഘത്തിൻ്റെ അതിക്രമത്തില്‍ ഒന്നര മാസത്തിലേറെയായി ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് വിളക്കോട്ടൂർ തെക്കുംമുറി പ്രദേശത്തുകാർക്ക്.

ഭീതിയോടെയാണ് ഇവിടുള്ളവർ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. രാത്രിയെന്നൊ പകലെന്നോ വ്യത്യാസമില്ലാതെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തല്ലിതകര്‍ക്കുകയും, വാഹനങ്ങളിൽ കേടുപാടുകള്‍ വരുത്തുന്നതുമാണ് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. അതിക്രമത്തിന് രാത്രിയെന്നൊ വ്യത്യാസമില്ലാത്തതിനാൽ സമാധാനത്തോടെ ഒന്ന് പുറത്തേക്ക് പോകാൻ പോലും സാധിക്കുന്നില്ല. ഏതു നിമിഷവും തങ്ങളുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തച്ചു തകര്‍ക്കുമെന്നും, വാഹനങ്ങള്‍ കേടുപാടുകള്‍ വരുത്തുമെന്നുമുള്ള ഭീതിയിലാണവര്‍.

സിസിടിവി ഇല്ലാത്ത വീടുകള്‍ തിരഞ്ഞുപിടിച്ചാണ് ഇത്തരത്തില്‍ അതിക്രമങ്ങള്‍ നടത്തുന്നത്. അഴയില്‍ ഉണങ്ങാനിടുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങളും പ്രദേശത്ത് നിന്നും മോഷണം പോകുന്നുണ്ട്. വീട് അടച്ചിട്ട് ജോലിക്കും, സ്‌കൂളിലേക്കും പോകുന്നവര്‍ വൈകിട്ട് തിരിച്ചെത്തുന്നത് ഏറെ ഭീതിയോടെയാണ്. തിരികെയെത്തുമ്പോള്‍ എന്തു നാശനഷ്ടമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന ഭീതിയാണി വർക്ക്.

ഇതുവരെ ആളുകള്‍ക്ക് നേരെ ഉപദ്രവം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും സ്ത്രീകളും കുട്ടികളും പകല്‍ സമയത്ത് പോലും പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. ആളുകള്‍ സംഘടിച്ച് രാത്രികാലങ്ങളില്‍ പ്രദേശത്ത് നിരീക്ഷണം ഉള്‍പ്പെടെ നടത്തിയെങ്കിലും അജ്ഞാത സൈക്കോ സംഘത്തിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ഒന്നോ ഒന്നിലധികമോ ആളുകള്‍ ഉണ്ടാകുമെന്നാണ് പ്രദേശത്തുകാര്‍ കരുതുന്നത്. പ്രദേശത്തുകാര്‍ ഇതു സംബന്ധിച്ച് കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് നൈറ്റ് പട്രോളിംഗ് ശക്തമായി ഈ മേഖലിയില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ പറ്റി നല്ല ധാരണയുള്ളവരാകാം ഈ അതിക്രമത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ കണക്കുകൂട്ടൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149964/violence-against-vehicles-and-houses-theft-of-womensunderwearvalakotoor-near-panoor-inpsycho-fear)