---
title: "#Traffic |  സിഗ്നൽ ലൈറ്റ് ; പാനൂരിൽ  പണിമുടക്കിലുറച്ച് മോട്ടോർതൊഴിലാളി, വ്യാപാരി സംഘടന ; ട്രാഫിക് റെഗുലേറ്ററി  കമ്മിറ്റി  ചെയർമാന് നോട്ടീസ് നൽകി"
english_title: "#signal light#Motor workers and traders association on strike in #Panoor;A #notice was issued to the# Chairman of the #Traffic# Regulatory #Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149793/signal-lightmotor-workers-and-traders-association-on-strike-in-panoora-notice-was-issued-to-the-chairman-of-the-traffic-regulatory-committee"
published_at: "2023-09-29T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651698de8648e_Untitled-5_copy.jpg"
keywords: []
---

# #Traffic |  സിഗ്നൽ ലൈറ്റ് ; പാനൂരിൽ  പണിമുടക്കിലുറച്ച് മോട്ടോർതൊഴിലാളി, വ്യാപാരി സംഘടന ; ട്രാഫിക് റെഗുലേറ്ററി  കമ്മിറ്റി  ചെയർമാന് നോട്ടീസ് നൽകി

> **Lead Summary:** **പാനൂർ: ** പാനൂർ ടൗണിലെ സിഗ്നൽ ലൈറ്റ് അശാസ്ത്രീയ മായതിനാൽ നാല് ഭാഗത്തും ഒരു കിലോമീറ്റർ ദൂരംവരെ ഗതാഗത കുരുക്ക് നിരന്തര കാഴ്ചകളാണ്. ഓണകാലത്ത് 13 ദിവസവും സിഗ്നൽ ലൈറ്റ് ഒഴിവാക്കിയ സമയത്ത് ഹോംഗാർഡിന്റെ നിയന്ത്രണത്തിൽ ട്രാഫിക് ഗതാഗത കുരുക്ക് ഇല്ലാതായിട്ടും, വീണ്ടും ഗതാഗതകുരുക്ക് ഉണ്ടാക്കിക്കൊണ്ട് ട്രാഫിക് സിഗ്നൽസംവിധാനം പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്.

## Article Content

**പാനൂർ: ** പാനൂർ ടൗണിലെ സിഗ്നൽ ലൈറ്റ് അശാസ്ത്രീയ മായതിനാൽ നാല് ഭാഗത്തും ഒരു കിലോമീറ്റർ ദൂരംവരെ ഗതാഗത കുരുക്ക് നിരന്തര കാഴ്ചകളാണ്. ഓണകാലത്ത് 13 ദിവസവും സിഗ്നൽ ലൈറ്റ് ഒഴിവാക്കിയ സമയത്ത് ഹോംഗാർഡിന്റെ നിയന്ത്രണത്തിൽ ട്രാഫിക് ഗതാഗത കുരുക്ക് ഇല്ലാതായിട്ടും, വീണ്ടും ഗതാഗതകുരുക്ക് ഉണ്ടാക്കിക്കൊണ്ട് ട്രാഫിക് സിഗ്നൽസംവിധാനം പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്.

രണ്ട് ബസ്സുകൾക്ക് ഒന്നിച്ച് സുഗമമായി രണ്ട് വശത്ത് പോകുവാൻ കഴിയാത്ത വീതിയുള്ള ജംഗ്ഷനിൽ ബസ്സ് തിരിക്കാനും കഴിയാറില്ല. ഫ്രീ ലെഫ്റ്റും ജനങ്ങൾക്ക് മുറിച്ചു കടക്കാനുള്ള ട്രാഫിക് സിഗിനൽസംവിധാനം ഇല്ലാതെ അശാസ്ത്രീയമായാണ് സിഗ്നൽ ലൈറ്റ് സംവിധാനം സ്ഥാപിച്ചത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പി.ഡബ്ല്യൂ.ഡി സ്ഥലം തലശ്ശേരി താലൂക്ക് സർവ്വെയറുടെ 6 അംഗസംഘങ്ങളുടെ പരിശോധനയിൽ അളന്ന് തിട്ടപ്പെടുത്തിയത് ഉപയോഗിച്ച് പാനൂർ ടൗൺ ജംഗ്ഷൻ വിപുലീകരണത്തിനായി 77 ലക്ഷം രൂപ വകയിരുത്തിയ ത്തിനാൽ പരിഷ്കാരങ്ങൾ വരുന്നത് വരെ പാനൂർ ടൗണിലെ ട്രാഫിക്ക് സിഗ്നൽ ലൈറ്റ് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നിയമ ജനകീയ പോരാട്ടത്തിന് മുന്നോടിയാണ്‌ ട്രാഫിക് റെഗുലേറ്റർ കമ്മിറ്റി ചെയർമാന് നോട്ടീസ് നൽകിയത് സിഗ്നൽ ലൈറ്റ് ഓഫാക്കുമ്പോൾ മാത്രമാണ് ജനങ്ങൾ വ്യാപാരസ്ഥാപനങ്ങളിൽ കയറുന്നതും ബസുകൾക്കും സമയക്രമം പാലിക്കപ്പെടാൻ കഴിയുന്നതും.

ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സുഗമമായി ജോലി ചെയ്യാൻകഴിയുന്നതെന്നും നോട്ടീസിൽ പറയുന്നു.സമരസമിതി ചെയർമാൻ കെ കെ പുരുഷോത്തമൻ,ജനറൽ കൺവീനർ ഇ. രാജേഷ്, ഇ. മനീഷ്,സി പി സജീവൻ,കെ എം അശോകൻ, കെ സന്തോഷ്, നിഖി കളരി, സി ലാലു, കെ രാജൻ എന്നിവ നേതൃത്വത്തിലായിരുന്നു നോട്ടീസ് നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149793/signal-lightmotor-workers-and-traders-association-on-strike-in-panoora-notice-was-issued-to-the-chairman-of-the-traffic-regulatory-committee)