---
title: "#death | വടകരയിൽ മരിച്ചത് റയീസ്; മൃതദേഹം സഹോദരൻ തിരിച്ചറിഞ്ഞു"
english_title: "#Rayees died in #Vadakara; the #dead body was# identified by his# brother"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149788/rayees-died-in-vadakara-the-dead-body-was-identified-by-his-brother"
published_at: "2023-09-29T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651693f067e34_download_(15).jpg"
keywords: []
---

# #death | വടകരയിൽ മരിച്ചത് റയീസ്; മൃതദേഹം സഹോദരൻ തിരിച്ചറിഞ്ഞു

> **Lead Summary:** **കോഴിക്കോട് : **വടകരയ്ക്കടുത്ത് വില്ല്യാപ്പള്ളിയിൽ ഇന്നലെ കണ്ടെത്തിയ അജ്ഞാതമൃതദേഹം തിരിച്ചറിഞ്ഞു. ഓർക്കാട്ടേരി മുയിപ്ര സ്വദേശി വട്ടർപറമ്പത്ത് റയീസ് ആണ് മരിച്ചത്.

## Article Content

**കോഴിക്കോട് : **വടകരയ്ക്കടുത്ത് വില്ല്യാപ്പള്ളിയിൽ ഇന്നലെ കണ്ടെത്തിയ അജ്ഞാതമൃതദേഹം തിരിച്ചറിഞ്ഞു. ഓർക്കാട്ടേരി മുയിപ്ര സ്വദേശി വട്ടർപറമ്പത്ത് റയീസ് ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം റയീസിന്റെ സഹോദരൻ തിരിച്ചറിഞ്ഞതായി വടകര സി ഐ പി എം മനോജ് പറഞ്ഞു.

വില്ല്യാപ്പള്ളിയ്ക്കടുത്ത് നിന്ന് മൂന്നു ദിവസം മുൻപ് റയീസിനെ കാണാതായിരുന്നു. മരണകാരണം പോസ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളു വെന്ന് പോലീസ് പറഞ്ഞു വില്ല്യാപ്പള്ളി ടൗണിൽ നിന്നും കാർത്തികപ്പള്ളി റോഡരികിലെ മദ്രസയ്ക്ക് പിൻവശത്താണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

വസ്ത്രങ്ങൾ അഴിഞ്ഞനിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകിയനിലയിലാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149788/rayees-died-in-vadakara-the-dead-body-was-identified-by-his-brother)