---
title: "# monsoon|  കാലവർഷക്കെടുതിയിൽ കടവത്തൂരിൽ  കരയിടിഞ്ഞു പുഴയിലേക്ക് താഴ്ന്നു ;  വാർഡ് മെമ്പറുടെ പരാതിയിൽ  പ്രദേശം ജലസേചന വകുപ്പ് ഉദ്യോഗസ്‌ഥർ സന്ദർശിച്ചു"
english_title: "#During the #monsoon, it fell into the river at# Kadavathur#Irrigation# department officials visited the area on the #complaint of the #ward member"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149771/during-the-monsoon-it-fell-into-the-river-at-kadavathurirrigation-department-officials-visited-the-area-on-the-complaint-of-the-ward-member"
published_at: "2023-09-29T13:33:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651685932728c_Untitled-2_copy.jpg"
keywords: []
---

# # monsoon|  കാലവർഷക്കെടുതിയിൽ കടവത്തൂരിൽ  കരയിടിഞ്ഞു പുഴയിലേക്ക് താഴ്ന്നു ;  വാർഡ് മെമ്പറുടെ പരാതിയിൽ  പ്രദേശം ജലസേചന വകുപ്പ് ഉദ്യോഗസ്‌ഥർ സന്ദർശിച്ചു

> **Lead Summary:** **കടവത്തൂർ : **കാലവർഷക്കെടുതിയിൽ കടവത്തൂരിൽ കരയിടിഞ്ഞു പുഴയിലേക്ക് താഴ്ന്നു ; വാർഡ് മെമ്പറുടെ പരാതിയിൽ പ്രദേശം ജലസേചന വകുപ്പ് ഉദ്യോഗസ്‌ഥർ സന്ദർശിച്ചു

## Article Content

**കടവത്തൂർ : **കാലവർഷക്കെടുതിയിൽ കടവത്തൂരിൽ കരയിടിഞ്ഞു പുഴയിലേക്ക് താഴ്ന്നു ; വാർഡ് മെമ്പറുടെ പരാതിയിൽ പ്രദേശം ജലസേചന വകുപ്പ് ഉദ്യോഗസ്‌ഥർ സന്ദർശിച്ചു

കാലവർഷക്കെടുതിയിൽ കരയിടിഞ്ഞു പുഴയിലേക്ക് താഴ്ന്നു പോയ പ്രദേശമായ കൊയമ്പ്രം തെക്കെതല റോഡ് ജലസേചന വകുപ്പ് ഉദ്യോഗസ്‌ഥർ സന്ദർശിച്ചു. പതിനാലാം വാർഡ് മെമ്പർ സക്കീന തെക്കയിൽ ഭരണ സമിതിയിൽ നൽകിയ നിവേദനത്തെ തുടർന്നാണ് ഇറിഗേഷൻ വകുപ്പിലെ ഓവർസീയർ സന്ദർശനം നടത്തിയത്.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഭീതി ജനിപ്പിക്കും വിധം കൊയമ്പ്രം പ്രദേശം പുഴയിലേക്ക് കടപുഴകിയത്.. എല്ലാ വർഷവും വർഷക്കാലത്ത് എടവപ്പാതിക്ക് കൂടുന്ന വെള്ളത്തിൽ മണ്ണിടിഞ്ഞു പുഴയിലേക്ക് താഴുന്നുണ്ട്.

ഇത് കാരണം വലയുന്നത് വിദ്യാർഥികൾ ഉൾപ്പടെ ദിനേന നൂറോളം അത് വഴി കടന്ന് പോകുന്ന കാൽ നടയാത്രക്കാരാണ്. സംഭവ സ്ഥലവും സമീപത്ത് വിള്ളലുണ്ടായ പ്രദേശവും നേരത്തെ വില്ലേജ് ഓഫീസർ ജിതിൻ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. ഉദ്യോഗസ്ഥ സംഘത്തോടപ്പം തൃപ്രങ്ങോട്ടോർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നല്ലൂർ ഇസ്മായിൽ മാസ്റ്ററും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149771/during-the-monsoon-it-fell-into-the-river-at-kadavathurirrigation-department-officials-visited-the-area-on-the-complaint-of-the-ward-member)