---
title: "# tobacco|    കണ്ണൂർ തളിപ്പറമ്പിൽ  ബസിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി."
english_title: "#Prohibited #tobacco #products seized."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149746/prohibited-tobacco-products-seized"
published_at: "2023-09-29T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516754be8dd9_Untitled-7_copy.jpg"
keywords: []
---

# # tobacco|    കണ്ണൂർ തളിപ്പറമ്പിൽ  ബസിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

> **Lead Summary:** **തളിപ്പറമ്പ്: **സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ ബസ്സിൽ കടത്തുകയായിരുന്ന മൂവായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിക്കൂടി.

## Article Content

**തളിപ്പറമ്പ്: **സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ ബസ്സിൽ കടത്തുകയായിരുന്ന മൂവായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിക്കൂടി.

തളിപ്പറമ്പ് എക്സൈസ് സർകിൾ ഇൻസ് പെക്ടർ ഷിജിൻ കുമാറിന്റ നേതൃത്വത്തിൽ കരിവെള്ളൂർ ഭാഗങ്ങളിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ബസ്സിൽ നിന്നുമാണ് 3000 ത്തോളം പേക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പ്രതിയെ കുറിച്ച് അന്വേഷിച്ച് വരുന്നുണ്ട്. റെയിഡിൽ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം സിവിൽ എക്സൈസ് ഓഫീസർ മാരായ വിനീത് ശ്രീകാന്ത് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149746/prohibited-tobacco-products-seized)