---
title: "# campaign|  ഒക്ടോബർ രണ്ട് വരെ ജനകീയ ശുചിത്വ ക്യാമ്പയിനുമായി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്"
english_title: "#Panniyannoor gram panchayat with #public #cleanliness#campaign till October 2"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149736/panniyannoor-gram-panchayat-with-public-cleanlinesscampaign-till-october-2"
published_at: "2023-09-29T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65166df611b9e_Untitled-4_copy.jpg"
keywords: []
---

# # campaign|  ഒക്ടോബർ രണ്ട് വരെ ജനകീയ ശുചിത്വ ക്യാമ്പയിനുമായി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്

> **Lead Summary:** പന്ന്യ**ന്നൂർ: **പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയ ശുചിത്വ ക്യാമ്പയിനിന് തുടക്കമായി. ഇതിൻ്റെ ഭാഗമായി സ്വച്ഛതാ റൺ നടത്തി. ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ, പുഴക്കൽ എൽപി സ്കൂൾ, ചമ്പാട് വെസ്റ്റ് യുപി സ്കൂൾ വിദ്യാർത്ഥികൾ സ്വച്ഛതാ റണ്ണിൽ പങ്കെടുത്തു. തുടർന്ന് പ്രതിജ്ഞയും നടന്നു.

## Article Content

പന്ന്യ**ന്നൂർ: **പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയ ശുചിത്വ ക്യാമ്പയിനിന് തുടക്കമായി. ഇതിൻ്റെ ഭാഗമായി സ്വച്ഛതാ റൺ നടത്തി. ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ, പുഴക്കൽ എൽപി സ്കൂൾ, ചമ്പാട് വെസ്റ്റ് യുപി സ്കൂൾ വിദ്യാർത്ഥികൾ സ്വച്ഛതാ റണ്ണിൽ പങ്കെടുത്തു. തുടർന്ന് പ്രതിജ്ഞയും നടന്നു.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി രമ അധ്യക്ഷയായി. ഒക്ടോബർ രണ്ട് വരെ വിവിധ തലത്തിലുള്ള ശുചീകരണ പ്രവർത്തനവും, പ്രതിജ്ഞയും നടക്കും. സപ്തം ബർ 30ന് സ്വഛതാ ക്വിസ്, സ്ക്കൂൾ - അങ്കണവാടി സ്ഥാപന തലത്തിലുള്ള ശുചീകരണ പ്രവർത്തനവും, പ്രതിജ്ഞയും നടക്കും.

ഒക്ടോബർ ഒന്നിന് രാവിലെ 7 മണി മുതൽ ശുചീകരണ പ്രവർത്തന ങ്ങൾക്ക് 6000 ൽ അധികം പേർ പങ്കെടുക്കും. 300-ൽ അധികംറോഡുകൾ, തോടുകൾ, പൊതുവഴികൾ തുടങ്ങിയവ പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുകാരുടെ പങ്കാളിത്തത്തോടെ ശുചീകരി ക്കും. ഒക്ടോബർ രണ്ടിന് ശുചിത്വ പ്രഖ്യാപനം നടത്തും.

ഇതു സംബന്ധിച്ച്ചേർന്ന ശുചിത്വ സമിതിയിൽ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോ കൻ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, ഓട്ടോ തൊഴി ലാളികൾ, കുടുംബശ്രീ, തൊ ഴിലുറപ്പ്, ഹരിത കർമസേന, ആരാധനാലയ പ്രതിനിധികൾ, ശുചിത്വ നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. ഹരിത കേരള മിഷൻ ജില്ല ആർ പി ലതാകാണി, ശുചിത്വ മിഷൻ ജില്ല ആർ പി ആനന്ദ്, വി ഇ ഒ ജലാലുദ്ദീൻ, പഞ്ചായത്ത് സെക്രട്ടറി ഉമേഷ് ബാബു കോട്ടായി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149736/panniyannoor-gram-panchayat-with-public-cleanlinesscampaign-till-october-2)