---
title: "കൊറിയർ ഏജൻസിയുടെ കസ്റ്റമർ കെയറിൽ പരാതി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചു ; കണ്ണൂർ സ്വദേശിക്ക്  ഒരു ലക്ഷം നഷ്ടപ്പെട്ടു."
english_title: "Tried to register a complaint with the courier agency's customer care;A native of Kannur lost one lakh."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149647/tried-to-register-a-complaint-with-the-courier-agencys-customer-carea-native-of-kannur-lost-one-lakh"
published_at: "2023-09-28T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6515a6f3c7d8d_Untitled-5_copy.jpg"
keywords: []
---

# കൊറിയർ ഏജൻസിയുടെ കസ്റ്റമർ കെയറിൽ പരാതി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചു ; കണ്ണൂർ സ്വദേശിക്ക്  ഒരു ലക്ഷം നഷ്ടപ്പെട്ടു.

> **Lead Summary:** **കണ്ണൂർ :** കൊറിയർ ഏജൻസിയുടെ കസ്റ്റമർ കെയറിൽ പരാതി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചു , കണ്ണൂർ സ്വദേശിക്ക് ഒരു ലക്ഷം നഷ്ടപ്പെട്ടു. ഏഴിലോട് കല്ലമ്പള്ളി വീട്ടിൽ രവീന്ദ്രനാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത്.

## Article Content

**കണ്ണൂർ :** കൊറിയർ ഏജൻസിയുടെ കസ്റ്റമർ കെയറിൽ പരാതി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചു , കണ്ണൂർ സ്വദേശിക്ക് ഒരു ലക്ഷം നഷ്ടപ്പെട്ടു. ഏഴിലോട് കല്ലമ്പള്ളി വീട്ടിൽ രവീന്ദ്രനാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത്.

രവീന്ദ്രന്റെ ഒരു ബന്ധു ചെന്നൈയിൽ നിന്നും ഫ്രഞ്ച് എക്സ്പ്രസ് എന്ന കൊറിയർ ഏജൻസി വഴി കൊറിയർ അയച്ചിരുന്നു. ഇതുകിട്ടാൻ വൈകിയതിനെ തുടർന്ന് ഫ്രഞ്ച് എക്സ്പ്രസ് കൊറിയറിന്റെ കസ്റ്റമർ കെയറി ൽ വിളിച്ച രവീന്ദ്രനോട് ഫോൺ എടുത്തയാൾ പരാതി രജിസ്റ്റർ ചെയ്തതിന് ശേഷം അക്കൗണ്ടിലേക്ക് അഞ്ചുരൂപ അയക്കാൻ ആവശ്യപ്പെട്ടു.

ഇത് അയച്ചതിന് ശേഷം രവീന്ദ്രനെ തിരിച്ചുവിളിച്ച് കസ്റ്റമർ കെയർ ഫോണിൽ വന്ന ഒടിപി പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു. ഇത് പറഞ്ഞുകൊടുത്ത ഉടനെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പിൻവലിച്ചതായി ഫോണിൽ സന്ദേശം വരികയായിരുന്നു.അതിനിടെ പണം അയക്കരുതെന്നും മെസേജ് വന്നിരുന്നതായി രവീന്ദ്രൻ പറയുന്നു.

പിന്നീട് ചെന്നൈയിൽ നിന്ന് അയച്ച കൊറിയർ പയ്യന്നൂരിലെ എസ്ടി കൊറിയറിന്റെ ഓഫീസിൽ എത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ രവീന്ദ്രന്റെ പരാതിയിൽ പരിയാരം പോലീസ് കേസെ ടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149647/tried-to-register-a-complaint-with-the-courier-agencys-customer-carea-native-of-kannur-lost-one-lakh)