---
title: "കലാപത്തിൽ സർവവും നഷ്ടപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ പഠിക്കാനെത്തിയ മണിപ്പൂർ വിദ്യാർത്ഥികളുടെ പഠന ചിലവ് ഏറ്റെടുത്ത് പഴയകാല എസ്എഫ്ഐ പ്രവർത്തകരുടെ കൂട്ടായ്മ ഗ്രാന്മ"
english_title: "Gramma, a group of old SFI activists, has taken over the tuition fees of Manipur students who came to study in Kannur University after losing everything in the riots."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149507/gramma-a-group-of-old-sfi-activists-has-taken-over-the-tuition-fees-of-manipur-students-who-came-to-study-in-kannur-university-after-losing-everything-in-the-riots"
published_at: "2023-09-28T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6514fef1c3d6a_Untitled-2_copy.jpg"
keywords: []
---

# കലാപത്തിൽ സർവവും നഷ്ടപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ പഠിക്കാനെത്തിയ മണിപ്പൂർ വിദ്യാർത്ഥികളുടെ പഠന ചിലവ് ഏറ്റെടുത്ത് പഴയകാല എസ്എഫ്ഐ പ്രവർത്തകരുടെ കൂട്ടായ്മ ഗ്രാന്മ

> **Lead Summary:** > **കണ്ണൂർ:** കലാപത്തിൽ സർവ്വവും നഷ്ടപ്പെട്ട് തുടർപഠന സാധ്യതകൾ ഇല്ലാതായ മണിപ്പൂരിലെ രണ്ട് വിദ്യാർത്ഥിക ളുടെ പഠനച്ചിലവ് ഏറ്റെടുത്ത് പഴയകാല എസ്.എഫ്.ഐ പ്രവർത്തകരുടെ കൂട്ടായ്മയായ "ഗ്രാന്മ'. മണിപ്പൂർ സർവ്വകലാശാലയിൽ പഠനം തുടരാൻ കഴിയാതെ കണ്ണൂർ സർവ്വകലാശാലയിൽ പഠനത്തിനെത്തിയവരെയാണ് ഗ്രാന്മ ചേർത്തു പിടിച്ചത്.

## Article Content

> **കണ്ണൂർ:** കലാപത്തിൽ സർവ്വവും നഷ്ടപ്പെട്ട് തുടർപഠന സാധ്യതകൾ ഇല്ലാതായ മണിപ്പൂരിലെ രണ്ട് വിദ്യാർത്ഥിക ളുടെ പഠനച്ചിലവ് ഏറ്റെടുത്ത് പഴയകാല എസ്.എഫ്.ഐ പ്രവർത്തകരുടെ കൂട്ടായ്മയായ "ഗ്രാന്മ'. മണിപ്പൂർ സർവ്വകലാശാലയിൽ പഠനം തുടരാൻ കഴിയാതെ കണ്ണൂർ സർവ്വകലാശാലയിൽ പഠനത്തിനെത്തിയവരെയാണ് ഗ്രാന്മ ചേർത്തു പിടിച്ചത്.

എല്ലാം നഷ്ടപ്പെട്ട് ഓടിയെത്തിയ ഇവർക്ക് ഉടുതുണിക്ക് മറുതുണി പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇതിൽ ഒരാൾ ബിരുദാ നന്തര പഠനത്തിനും മറ്റൊരാൾ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജിക്കുമാണ് പഠിക്കുന്നത്.

ഇവരുടെ മുഴുവൻ പഠന ചിലവും ഗ്രാന്മയാണ് നിർവഹിക്കുക. 1970കൾ മുതൽ തളിപ്പറമ്പിൽ എസ്. എഫ്.ഐയിൽ പ്രവർത്തിച്ച നേതാക്കളും സജീവ പ്രവർത്തകരും കൂടിച്ചേർന്ന് രൂപീകരിച്ച സംഘടനയാണ് ഗ്രാന്മ.

മണിപ്പൂർ വിദ്യാർത്ഥികളുടെ പഠനകാര്യങ്ങൾക്കായി ഒ.വി വിജയൻ ചെയർമാനായും ഡോ. ടി.വി രാമകൃഷ്ണൻ കൺവീനറുമായി സബ്ബ് കമ്മിറ്റി രൂപീകരിച്ചി ട്ടുണ്ട്. സഹായിക്കാൻ താൽപ്പര്യമുള്ളവർ കൺവീനറുടെ 9446477054 നമ്പറിൽ ഗൂഗിൾ പേ ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149507/gramma-a-group-of-old-sfi-activists-has-taken-over-the-tuition-fees-of-manipur-students-who-came-to-study-in-kannur-university-after-losing-everything-in-the-riots)