---
title: "#Onlinefraud |  ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; കണ്ണൂർ സ്വദേശിയുടെ ആറരലക്ഷം നഷ്ടപ്പെട്ടു"
english_title: "#Online fraud #continues;A #native of #Kannur lost# six lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149497/online-fraud-continuesa-native-of-kannur-lost-six-lakhs"
published_at: "2023-09-28T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6514f3da64907_download_(1).jpg"
keywords: []
---

# #Onlinefraud |  ഓൺലൈൻ തട്ടിപ്പ് തുടരുന്നു ; കണ്ണൂർ സ്വദേശിയുടെ ആറരലക്ഷം നഷ്ടപ്പെട്ടു

> **Lead Summary:** ** കണ്ണൂർ:** ടൈംസ് ജോബ് എന്ന തട്ടിപ്പ് കമ്പനിയുടെ കുടുക്കിൽപ്പെട്ട കണ്ണൂർ ഏച്ചൂർ സ്വദേശിയുടെ 6,68,667 രൂപ ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായി. ഏച്ചൂർ വട്ടപ്പൊയിലിലെ സൗപർണ്ണിക യിൽ പി. പ്രണോയ് യുടെ പണമാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്.

## Article Content

** കണ്ണൂർ:** ടൈംസ് ജോബ് എന്ന തട്ടിപ്പ് കമ്പനിയുടെ കുടുക്കിൽപ്പെട്ട കണ്ണൂർ ഏച്ചൂർ സ്വദേശിയുടെ 6,68,667 രൂപ ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായി. ഏച്ചൂർ വട്ടപ്പൊയിലിലെ സൗപർണ്ണിക യിൽ പി. പ്രണോയ് യുടെ പണമാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്.

കഴിഞ്ഞ ഏപ്രിൽ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിലാണ് പണം അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്തത്. ഓരോ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതനുസരിച്ച് സ്വന്തം അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ വന്ന് വീഴുമെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്.

ടൈംസ് ജോബ് എന്ന സൈറ്റിൽ പ്രവേശിച്ചപ്പോൾ ലഭിച്ച മോഹന വാഗ്ദാനങ്ങൾ വിശ്വസിച്ചാണ് ഇത്രയധികം തുക നിക്ഷേപിച്ചത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് പോലീസിൽ പരാതി നൽകിയത്. ചക്കരക്കൽ പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149497/online-fraud-continuesa-native-of-kannur-lost-six-lakhs)