---
title: "വെറുതെ നിന്നാൽ മതി, മാഹിയിലും, കോപ്പാലത്തും നിരോധിത പുകയില ഉല്പന്നങ്ങളുമായി ആളെത്തും ;  കടകളുടെ ലൈസൻസ് സസ്പെൻറ് ചെയ്തു"
english_title: "If you stand still, people will come with prohibited tobacco products in Mahi and Kopalam;The shops' licenses were suspended"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149454/if-you-stand-still-people-will-come-with-prohibited-tobacco-products-in-mahi-and-kopalamthe-shops-licenses-were-suspended"
published_at: "2023-09-27T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651457a579d87_Untitled-2_copy.jpg"
keywords: []
---

# വെറുതെ നിന്നാൽ മതി, മാഹിയിലും, കോപ്പാലത്തും നിരോധിത പുകയില ഉല്പന്നങ്ങളുമായി ആളെത്തും ;  കടകളുടെ ലൈസൻസ് സസ്പെൻറ് ചെയ്തു

> **Lead Summary:**  മാ**​ഹി: **മാ​ഹി കെ ടി സി പെട്രോൾ പമ്പിനു മുൻവശത്തുള്ള നിഖിലിൻ്റെ സ്റ്റേഷനറി കടയിൽ നി​ന്നും, കോപ്പാലം മൂലക്കടവിലെ കണ്ണൻ ചിക്കൻ ഷോപ്പിൽ നിന്നും ആണ് വൻ തോതിൽ നിരോധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടിയത്.

## Article Content

 മാ**​ഹി: **മാ​ഹി കെ ടി സി പെട്രോൾ പമ്പിനു മുൻവശത്തുള്ള നിഖിലിൻ്റെ സ്റ്റേഷനറി കടയിൽ നി​ന്നും, കോപ്പാലം മൂലക്കടവിലെ കണ്ണൻ ചിക്കൻ ഷോപ്പിൽ നിന്നും ആണ് വൻ തോതിൽ നിരോധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടിയത്.

ചൊവ്വാഴ്ച രാ​ത്രി 7.00 മണി ഓടെയാണ് മാഹി മുനിസിപ്പാലിറ്റി യുടെ നേതൃത്വത്തിൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾക്കായി റെയ്ഡ് നടത്തിയത്. കടയുടെ സമീപത്ത് നിന്നാൽ തന്നെ ലഹരി വസ്തുക്കളുമായി ആളുകളെത്തും. ഉക്കണ്ടൻ ബാറിനു മുന്നിലെ ഒട്ടുമിക്ക കടകളിലും ഇവ സുലഭമാണ്. 15 രൂപയുടെ സാധനങ്ങൾ 50ഉം 75ഉം രൂപയ്ക്കാണ് വിൽപ്പന. ഇതു വഴി ലക്ഷങ്ങളാണ് കച്ചവടക്കാർ കൊയ്തെടുക്കുന്നത്.

തലശേരി എക്സൈസ് സംഘത്തിൽപ്പെട്ടവരും ലഹരി വസ്തുക്കൾ വിൽക്കുന്ന കടകളുടെ കൃത്യമായ വിവരം കൈമാറിയിരുന്നു. നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളുടെ വ്യാ​പ​ക വി​ൽ​പ​ന ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​കൾ ഏറിയതിനെത്തു​ട​ർ​ന്നാണ് മുനിസിപ്പൽ കമ്മിഷണർ ഭാസ്കരന്റെ നി​ർദേ​ശ​പ്ര​കാ​രം നട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹാ​ൻ​സ്, കൂ​ൾ തു​ട​ങ്ങിയ നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ പിടിച്ചെടുത്തത്.

മാഹി കെ.ടി.സി കവലയിലെ പി.ടി സ്റ്റോറിൽ നിന്ന് മാത്രം 8,500 രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. നിരോധിത പുകയില ഉല്പന്നങ്ങൾ വിറ്റതിന് ഇയാൾ പലതവണ അറസ്റ്റിലായിട്ടുണ്ട്.

ചിക്കൻ കടയുടെ മറവിലായിരുന്നു മൂലക്കടവിലെ ലഹരി വിൽപ്പന. മാ​ഹി സി.​ഐ. ബി. എം. മനോജ്‌, എസ്. ഐ. ഇ. കെ. രാധാകൃഷ്ണൻ, റെനിൽകുമാർ, മുനിസിപ്പാലിറ്റി സാനിറ്ററി മേസ്തിരി കെ എം പദ്മനാഭൻ, മറ്റു നഗരസഭ ജീവനക്കാരായ സുരേന്ദ്രൻ, ജിനോ എന്നിവർ പ​രി​ശോ​ധ​ന​യി​ൽ പങ്കെടുത്തു. കമ്മീഷണറുടെ നിർദേശപ്രകാരം സ്ഥാപനങ്ങൾ സീൽ ചെയ്തു ലൈസൻസ് റദ്ദാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149454/if-you-stand-still-people-will-come-with-prohibited-tobacco-products-in-mahi-and-kopalamthe-shops-licenses-were-suspended)