---
title: "#complaint | ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ; പരാതി നൽകി മലപ്പുറം സ്വദേശി "
english_title: "#Allegation of #bribery against #Health Minister's# staff;A native of #Malappuram lodged a#complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149366/allegation-of-bribery-against-health-ministers-staffa-native-of-malappuram-lodged-acomplaint"
published_at: "2023-09-27T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513efcc7f5d4_Untitled-5_copy.jpg"
keywords: []
---

# #complaint | ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ; പരാതി നൽകി മലപ്പുറം സ്വദേശി 

> **Lead Summary:** ***കണ്ണൂർ : *** ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. ഡോക്ടർ നിയമനത്തിനായി പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.

## Article Content

***കണ്ണൂർ : *** ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. ഡോക്ടർ നിയമനത്തിനായി പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.

ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്ന്  പരാതിക്കാരനായ ഹരിദാസൻ വ്യക്തമാക്കി.

5 ലക്ഷം രൂപ ​ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും ഇയാൾ ആരോപിക്കുന്നു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവെന്നും ഹരിദാസൻ പറഞ്ഞു. സിഐടിയു മുൻ ഓഫീസ് സെക്രട്ടറിയാണ് അഖിൽ സജീവെന്നും ഹരിദാസൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149366/allegation-of-bribery-against-health-ministers-staffa-native-of-malappuram-lodged-acomplaint)