---
title: "#online|  ഓൺലൈൻ ടാസ്ക് തട്ടിപ്പ് ; തലശേരി സ്വദേശിക്ക്  80,000രൂപ നഷ്ടമായി"
english_title: "#Online Task #Cheating;A native of# Thalassery lost 80,000 #rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149327/online-task-cheatinga-native-of-thalassery-lost-80000-rupees"
published_at: "2023-09-27T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513cda36b2be_Untitled-1_copy.jpg"
keywords: []
---

# #online|  ഓൺലൈൻ ടാസ്ക് തട്ടിപ്പ് ; തലശേരി സ്വദേശിക്ക്  80,000രൂപ നഷ്ടമായി

> **Lead Summary:** **തലശേരി: ** ഓൺലൈൻ ടാസ്ക് തട്ടിപ്പിൽ ഇരയായ തലശേരി ചിറക്കര സ്വദേശിയുടെ 80,000 രൂപ നഷ്ടമായതിന് പോലീസ് കേസെടുത്തു. ചിറക്കര നേതാജി റോഡിലെ സുഹൈൽ ഷംസു ദീൻ പണമാണ് അജ്ഞാത സംഘം തട്ടിയെടുത്തത്.

## Article Content

**തലശേരി: ** ഓൺലൈൻ ടാസ്ക് തട്ടിപ്പിൽ ഇരയായ തലശേരി ചിറക്കര സ്വദേശിയുടെ 80,000 രൂപ നഷ്ടമായതിന് പോലീസ് കേസെടുത്തു. ചിറക്കര നേതാജി റോഡിലെ സുഹൈൽ ഷംസു ദീൻ പണമാണ് അജ്ഞാത സംഘം തട്ടിയെടുത്തത്.

കഴിഞ്ഞ മാർച്ച് 13 ന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്കൂർ സമയം വ കൊണ്ടാണ് ഇയാളുടെ പണം പോയത്. ടെലഗ്രാം ആപ്പ് വഴി ബന്ധപ്പെട്ട ഗുജറാത്ത് സ്വദേശിയാണ് ലാഭം നേടാവുന്ന ടാസ്കിൽ പങ്കാളിയാകാൻ ആവശ്യപ്പെട്ടത്.

ഗുജറാത്ത് സിഡ് സർ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ടിലേക്ക് 80,000 രൂപ അയച്ചു കൊടുത്തത് തിരിച്ചുകിട്ടുമെന്ന ഉറപ്പിലാണെങ്കിലും തട്ടിപ്പാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. തലശേരി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149327/online-task-cheatinga-native-of-thalassery-lost-80000-rupees)