---
title: "# AsianGames|  ഏഷ്യന്‍ ഗെയിംസിൽ  ഇന്ത്യക്ക് മൂന്നാം സ്വര്‍ണം ; ചരിത്രമെഴുതി ഇന്ത്യയുടെ അശ്വാഭ്യാസ ടീം "
english_title: "3rd Gold for India in# Asian Games;India's #Equestrian# Team #Writes History"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149181/3rd-gold-for-india-in-asian-gamesindias-equestrian-team-writes-history"
published_at: "2023-09-26T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512d4a79d365_Untitled-3_copy.jpg"
keywords: []
---

# # AsianGames|  ഏഷ്യന്‍ ഗെയിംസിൽ  ഇന്ത്യക്ക് മൂന്നാം സ്വര്‍ണം ; ചരിത്രമെഴുതി ഇന്ത്യയുടെ അശ്വാഭ്യാസ ടീം 

> **Lead Summary:** 2023 ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. അശ്വാഭ്യാസ ടീമിനത്തിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഈ ഇനത്തില്‍ 41 വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്.

## Article Content

2023 ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. അശ്വാഭ്യാസ ടീമിനത്തിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഈ ഇനത്തില്‍ 41 വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്.

സുദിപ്തി ഹജേല, ദിവ്യകൃതി സിങ്ങ്, ഹൃദയ് ഛെദ്ദ, അനുഷ് അഗര്‍വാള എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം കഴുത്തിലണിഞ്ഞത്. നാലാം ദിനം സെയ്‌ലിങ്ങില്‍ നേഹ ഠാക്കൂര്‍ വെള്ളിയും ഇബാദ് അലിയും വിഷ്ണു ശരവണനും വെങ്കലവും സ്വന്തമാക്കിയിരുന്നു.

നിലവില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവും ഉള്‍പ്പെടെ 15 മെഡലുകളാണ്‌ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149181/3rd-gold-for-india-in-asian-gamesindias-equestrian-team-writes-history)