---
title: "കരുവന്നൂർ ബാങ്ക് തട്ടിപ്പ്' ; സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ "
english_title: "Karuvannur Bank Fraud';CPM leader PR Aravindakshan arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149170/karuvannur-bank-fraud"
published_at: "2023-09-26T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512c561381e3_Untitled-1_copy.jpg"
keywords: []
---

# കരുവന്നൂർ ബാങ്ക് തട്ടിപ്പ്' ; സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ 

> **Lead Summary:** **കരുവന്നൂർ: ** കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്.

## Article Content

**കരുവന്നൂർ: ** കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ.

കൂടാതെ അത്താണി ലോക്കല്‍ കമ്മറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനും കൂടിയാണ്. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ സിപിഎം നേതാവാണ് അരവിന്ദാക്ഷന്‍.

കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണനെ ഇഡി ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149170/karuvannur-bank-fraud)