---
title: "ഒന്നര വർഷത്തിനിടെ 9 അവാർഡുകൾ...! ; കതിരൂർ ബാങ്ക് വീണ്ടും ദേശീയ അംഗീകാര നിറവിൽ"
english_title: "9 awards in a year and a half...!Katirur Bank is again at the level of national recognition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/149109/9-awards-in-a-year-and-a-halfkatirur-bank-is-again-at-the-level-of-national-recognition"
published_at: "2023-09-26T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512965e85256_Untitled-3_copy.jpg"
keywords: []
---

# ഒന്നര വർഷത്തിനിടെ 9 അവാർഡുകൾ...! ; കതിരൂർ ബാങ്ക് വീണ്ടും ദേശീയ അംഗീകാര നിറവിൽ

> **Lead Summary:** ***കതിരൂർ: ** *കതിരൂർ സർവീസ് സഹകരണ ബാങ്കിന് സംസ്ഥാന ദേശീയ അംഗീകാരങ്ങളുടെ പെരുമഴ. ഏറ്റവുമൊടുവിൽ ഇപ്പോൾ ബെസ്റ്റ് ഗ്രോത്ത് ബാങ്കിംഗ് അവാർഡാണ് ലഭിച്ചത്.

## Article Content

***കതിരൂർ: ** *കതിരൂർ സർവീസ് സഹകരണ ബാങ്കിന് സംസ്ഥാന ദേശീയ അംഗീകാരങ്ങളുടെ പെരുമഴ. ഏറ്റവുമൊടുവിൽ ഇപ്പോൾ ബെസ്റ്റ് ഗ്രോത്ത് ബാങ്കിംഗ് അവാർഡാണ് ലഭിച്ചത്.

ഇന്ത്യയിലെ സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി ഫ്രോണ്ടിയേഴ്സ് ഓഫ് കോ-ഓപ്പറേറ്റിവ് ബാങ്കിംഗ് അവാർഡ്സ് എന്ന അംഗീകൃത ഏജൻസിയുടെ അവാർഡിനാണ് ബാങ്ക് അർഹ മായിട്ടുള്ളത്.

2023 ഒക്ടോബർ 12 ന് ഗോവയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റു വാങ്ങും. 2022-23 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വർഷം വായ്പ വിത രണത്തിൽ 15 ശതമാനവും ഡെപ്പോസിറ്റ് ഇനത്തിൽ 12 ശതമാനവും വർദ്ധനവ് ഉണ്ടാക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം കേരള സർക്കാരിന്റെ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും, കേരള ബാങ്കിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡും ലഭിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ലഭിക്കുന്ന ഒൻപതാമത്തെ അവാർഡ് ആണിത്.

ന്യൂ കലവറ സൂപ്പർ മാർക്കറ്റ്, രണ്ട് നീതി മെഡി ക്കൽ ഷോപ്പുകൾ, മൾട്ടി ജീം ഫിറ്റ്നസ് സെന്റർ, വളം ഡിപ്പോ, മിൽക്കാബ് മെഡിക്കൽ ലാബ്, ഡോക്ടര്സ് ക്ലിനിക്, എണ്ണമയമില്ലാത്ത ഭക്ഷണ കേന്ദ്രം, പച്ചക്കറി ചന്ത, നാട്ടു ചന്ത, ക്രിക്കറ്റ് ആന്റ് ഫുട്ബോൾ ടർഫ് 32 കർഷക ഗ്രൂപ്പുകൾ, ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെന്റർ, കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ലൈബ്രറി, മിനി ഓഡിറ്റോറിയം, ദയ സഹകരണ സാന്ത്വന കേന്ദ്രം, സൈക്കിൾ ക്ലബ്ബ്, എഫ്-13 ഫുട്ബോൾ അക്കാദമി, എന്നിവ ബാങ്കിന്റെ അനുബന്ധമായി പ്രവർത്തിച്ചു വരുന്നുണ്ട്. ഈ വർഷം ബാങ്ക് പരിധിയിലെ നീന്തൽ അറിയാത്ത മുഴുവൻ വിദ്യാർത്ഥികളെയും നീന്തൽ പഠിപ്പിക്കാൻ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ബാങ്കിന്റെ പുതിയ പ്രവർത്തനമാണ് സഹകിരൺ ഊർജ്ജ സംരക്ഷണ പദ്ധ തി. ഇതിന്റെ ഭാഗമായി ബാങ്കിന്റെ നേതൃത്വത്തിൽ നൂറോളം ബോധവൽക്കരണ ക്ലാസുകളും, ഇ-ബിൽ ചലഞ്ച് മത്സരവും, ഒക്ടോബർ 16ന് ഹയർസെക്കൻഡറി കോളേജ് വിദ്യാർത്ഥികൾക്കായി ഐഡിയത്തോൺ മത്സരവും നടത്തുന്നുണ്ട്. ഇതിനുപുറമേ വി വി കെ സാഹിത്യ പുരസ്കാരവും ഐ.വി. ദാസ് മാധ്യമ പുരസ്കാരവും ബാങ്ക് നൽകി വരുന്നുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/149109/9-awards-in-a-year-and-a-halfkatirur-bank-is-again-at-the-level-of-national-recognition)