---
title: "#MahilaCongress | ബിജെപിയെ നേരിടുന്നതിൽ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന്  മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം പി ; മഹിളാ കോൺഗ്രസ്  കോടിയേരി ബ്ലോക്ക് കൺവെൻഷൻ ചമ്പാട് അരയാക്കൂലിൽ നടന്നു"
english_title: "#Mahila Congress #Kodiyeri Block# Convention was held at #Champat #Arayakul"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148706/mahila-congress-kodiyeri-block-convention-was-held-at-champat-arayakul"
published_at: "2023-09-24T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65104d04918d1_Untitled-1_copy.jpg"
keywords: []
---

# #MahilaCongress | ബിജെപിയെ നേരിടുന്നതിൽ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന്  മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം പി ; മഹിളാ കോൺഗ്രസ്  കോടിയേരി ബ്ലോക്ക് കൺവെൻഷൻ ചമ്പാട് അരയാക്കൂലിൽ നടന്നു

> **Lead Summary:** **ചമ്പാട്: ** മഹിളാ കോൺഗ്രസ് കോടിയേരി ബ്ലോക്ക് കൺവെൻഷൻ ചമ്പാട് അരയാക്കൂലിൽ നടന്നു. ബിജെപിയുമായി കൈകോർത്ത ജെ.ഡി.എസ് ഇപ്പോഴും കേരളത്തിൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എൽ ഡി എഫിൻ്റെ ഇരട്ടത്താപ്പുകാരണമാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം പി.

## Article Content

**ചമ്പാട്: ** മഹിളാ കോൺഗ്രസ് കോടിയേരി ബ്ലോക്ക് കൺവെൻഷൻ ചമ്പാട് അരയാക്കൂലിൽ നടന്നു. ബിജെപിയുമായി കൈകോർത്ത ജെ.ഡി.എസ് ഇപ്പോഴും കേരളത്തിൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എൽ ഡി എഫിൻ്റെ ഇരട്ടത്താപ്പുകാരണമാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം പി.

മഹിളാ കോൺഗ്രസ് കോടിയേരി ബ്ലോക്ക് കോൺഗ്രസ് കോടിയേരി ബ്ലോക്ക് കൺവെൻഷൻ ചമ്പാട് അരയാക്കൂലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജെബി.

ബിജെപിയെ നേരിടാൻ കോൺഗ്രസിനെ കഴിയൂ. 200 ദിവസത്തോളം മിണ്ടാതിരുന്ന മുഖ്യമന്ത്രി സംസാരിച്ചപ്പോൾ കേരളം കേൾക്കാൻ ആഗ്രഹിച്ച മറുപടികളൊന്നും ലഭിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും യൂ ഡി എഫ് നേടുമെന്നും ജെബി മേത്തർ പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് ദീപസുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി അംഗം വി.രാധാകൃഷ്ണൻ മാസ്റ്റർ,രജനി രമാനന്ദ്, ശ്രീജ മഠത്തിൽ, കെ.ശശിധരൻ മാസ്റ്റർ, ഗീത കൊമ്മേരി, എം.കെസുഹിത എന്നിവർ സംസാരിച്ചു. സജീവ് ഒതയോത്ത് നേതൃത്വ പരിശീലന ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148706/mahila-congress-kodiyeri-block-convention-was-held-at-champat-arayakul)