---
title: "#arrest |  തളിപ്പറമ്പിൽ മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ"
english_title: "A# young man was #arrested with three and a half# kilos of #ganja in the lawn"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148628/a-young-man-was-arrested-with-three-and-a-half-kilos-of-ganja-in-the-lawn"
published_at: "2023-09-24T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650fe26fe8e34_Untitled-3_copy.jpg"
keywords: []
---

# #arrest |  തളിപ്പറമ്പിൽ മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : ** തളിപ്പറമ്പിൽ മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ മുക്കാൽ കിലോ കഞ്ചാവ് സഹിതം ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി.

## Article Content

**കണ്ണൂർ : ** തളിപ്പറമ്പിൽ മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ മുക്കാൽ കിലോ കഞ്ചാവ് സഹിതം ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി.

പശ്ചിമബംഗാൾ സ്വദേശി ജനിറൽ ഷേക് (29) ആണ് പിടിയിലായത്. എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ മുയ്യം, ബാവുപ്പറമ്പ് പ്രദേശങ്ങളിൽ ഇന്ന് രാവിലെ നടത്തിയ റെയ്ഡിലാണ് പൂവത്തും കുന്നിൽ വച്ച് ഇയാളെ പിടികൂടിയത്.

610 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി.ശ്രീകാന്ത്, പി.ആർ.വിനീത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148628/a-young-man-was-arrested-with-three-and-a-half-kilos-of-ganja-in-the-lawn)