---
title: "#arrest  | തീവണ്ടിയിൽ പെട്രോളുമായി കയറി ; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ"
english_title: "Boarded the train with petrol;A young man was arrested in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148618/boarded-the-train-with-petrola-young-man-was-arrested-in-kannur"
published_at: "2023-09-24T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650fdf1b9c57e_Untitled-1_copy.jpg"
keywords: []
---

# #arrest  | തീവണ്ടിയിൽ പെട്രോളുമായി കയറി ; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : ** തീവണ്ടിയിൽ പെട്രോളുമായി യാത്ര ചെയ്തതിന് യുവാവിനെ ആർ. പി. എഫ് അറസ്റ്റ് ചെയ്തു. കാസർക്കോട് ഉദിനൂർ നടക്കാവിലെ പാറമ്മൽ ഹൗസിൽ പി.ആർ. മുഹമ്മദ് ഷെരീഫിനെ യാണ് ആർ. പി.എഫ് എസ്.ഐ. ശശിധരന്റെ നേതൃത്വത്തിൽ കസ്റ്റഡി യിലെടുത്തത്.

## Article Content

**കണ്ണൂർ : ** തീവണ്ടിയിൽ പെട്രോളുമായി യാത്ര ചെയ്തതിന് യുവാവിനെ ആർ. പി. എഫ് അറസ്റ്റ് ചെയ്തു. കാസർക്കോട് ഉദിനൂർ നടക്കാവിലെ പാറമ്മൽ ഹൗസിൽ പി.ആർ. മുഹമ്മദ് ഷെരീഫിനെ യാണ് ആർ. പി.എഫ് എസ്.ഐ. ശശിധരന്റെ നേതൃത്വത്തിൽ കസ്റ്റഡി യിലെടുത്തത്.

രാത്രി ഏഴ് മണിയോടെ കണ്ണൂരിലെത്തിയ നേത്രാവതി എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ യാത്രക്കാരനാ യിരുന്നു മുഹമ്മദ് ഷെരീഫ്. തീവണ്ടിയിലെ തീവെപ്പിന്റെ പശ്ചാത്തലത്തിൽ യാത്രാവണ്ടിയിൽ ഇന്ധനം കൊണ്ടു പോകുന്നത് റെയിൽവേ കർശനമായി വിലക്കിയിരുന്നു.

ഇയാളുടെ കൈയിലെ കുപ്പിയിൽ പെട്രോൾ കാണപ്പെട്ട തളിപ്പറമ്പ് സ്വദേശിനിയായ യുവതിയാണ് വിവരം റെയിൽവേ അധികൃതരെ അറിയിച്ചത്. തുടർന്നാണ് ആർ.പി.എഫ് എത്തി കസ്റ്റഡി യിലെടുത്തത്.

പുതിയ ബൈക്ക് ഓർഡർ ചെയ്തത് ട്രെയിനിൽ പാർസലായി വരുന്നതിനാൽ അത് കൈപ്പ റ്റിയാലുടൻ ഓടിച്ചുകൊണ്ടു പോകാനായി പെട്രോൾ വാങ്ങിവെച്ചതാണെന്നായിരുന്നു മുഹമ്മദ് ഷെരീഫിൻ്റെ വാദം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148618/boarded-the-train-with-petrola-young-man-was-arrested-in-kannur)