---
title: "#arrest  | ദേശീയ പാതാ നിർമ്മാണത്തിനായെത്തിച്ച കമ്പിഷീറ്റുകളും, കമ്പികളും മറിച്ചുവിൽക്കാൻ ശ്രമം ; 2 പേർ എടക്കാട് അറസ്റ്റിൽ"
english_title: "#Attempt to sell the# composite #sheets and wires# brought for the# construction of the# National #Highway;2 persons #arrested in #Edakkad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148431/attempt-to-sell-the-composite-sheets-and-wires-brought-for-the-construction-of-the-national-highway"
published_at: "2023-09-23T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650eb0ffafbe7_Untitled-6_copy.jpg"
keywords: []
---

# #arrest  | ദേശീയ പാതാ നിർമ്മാണത്തിനായെത്തിച്ച കമ്പിഷീറ്റുകളും, കമ്പികളും മറിച്ചുവിൽക്കാൻ ശ്രമം ; 2 പേർ എടക്കാട് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : ** ദേശീയ പാത നിർമാണത്തിനായി കൊണ്ടുവന്ന കമ്പി ഷീറ്റുകളും, ഇരുമ്പ് കമ്പി കളും മോഷ്ടിച്ചു ഗുഡ്സ് ഓട്ടോ യിൽ കടത്താൻ ശ്രമിക്കവെ രണ്ട് പേർ പിടിയിലായി.

## Article Content

**കണ്ണൂർ : ** ദേശീയ പാത നിർമാണത്തിനായി കൊണ്ടുവന്ന കമ്പി ഷീറ്റുകളും, ഇരുമ്പ് കമ്പി കളും മോഷ്ടിച്ചു ഗുഡ്സ് ഓട്ടോ യിൽ കടത്താൻ ശ്രമിക്കവെ രണ്ട് പേർ പിടിയിലായി.

ഡ്രൈവർ മാളികപറമ്പ് സ്വദേശി ലാൻസി ബാബു(52), സഹായി മുഴപ്പിലങ്ങാട് സ്വദേശി ഡിമിത്രോവ് (22) എന്നിവരെയാണ് എടക്കാട് പോലീസ് പിടികൂടിയത്. പുലർച്ചെയാണ് സംഭവം.

ദേശീയ പാതയുടെ നിർമാണത്തിനായി കൊണ്ടുവന്ന 75 കിലോ കമ്പിഷീറ്റുകളും ഒരുകിലോഗ്രാം തൂക്കം വരുന്ന 10 എം എമ്മിന്റെ 56 ഇരുമ്പ് കമ്പി കളുമാണ് പ്രതികൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. ഇവ ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തികൊ ണ്ടുപോവാനുള്ള ശ്രമത്തിനിടെ യാണ് പ്രതികൾ പിടിയിലാവുന്ന ത്. എടക്കാട് എസ്ഐ ഖാലി ദ്,അജേഷ്, ബാലകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148431/attempt-to-sell-the-composite-sheets-and-wires-brought-for-the-construction-of-the-national-highway)