---
title: "# NAMCollege|  ജീവിതമാണ് ലഹരി ; എൻ.എ.എം കോളജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി "
english_title: "Life is# intoxicating;An #anti-drug #awareness class was #conducted at #NAM College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148427/life-is-intoxicatingan-anti-drug-awareness-class-was-conducted-at-nam-college"
published_at: "2023-09-23T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650eadb59d914_Untitled-5_copy.jpg"
keywords: []
---

# # NAMCollege|  ജീവിതമാണ് ലഹരി ; എൻ.എ.എം കോളജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി 

> **Lead Summary:** **കല്ലിക്കണ്ടി : **കല്ലിക്കണ്ടി എൻ എ എം കോളേജ് എൻ എസ് എസ് (യൂണിറ്റ് 31&32) ന്റെയും പാനൂർ ലയൺസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധ വത്കരണ ക്ലാസ്സ്‌ നടത്തി.

## Article Content

**കല്ലിക്കണ്ടി : **കല്ലിക്കണ്ടി എൻ എ എം കോളേജ് എൻ എസ് എസ് (യൂണിറ്റ് 31&32) ന്റെയും പാനൂർ ലയൺസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധ വത്കരണ ക്ലാസ്സ്‌ നടത്തി.

ലയൺസ് ക്ലബ്‌ പ്രസിഡന്റ് ഗീത കൊമ്മേരിയുടെ അധ്യക്ഷതയിൽ കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ സമീർ ധർമ്മടം ക്ലാസ്സ്‌ എടുത്തു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് എക്സൈസ് ഡിപ്പാർട്മെന്റിന്റെ ബാഡ്ജ് ഓഫ് എക്സ് ലെൻസ് അവാർഡ് നേടിയ സമീർ ധർമ്മടത്തിനെ ലയൺസ് ക്ലബിന് വേണ്ടി എം എൽ എ ആദരിച്ചു.200 ഓളം കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.

പ്രിൻസിപ്പാൾ ഡോ. ടി മജീഷ് മുഖ്യ പ്രഭാഷണം നടത്തി . ലയൺസ് ക്ലബ്‌ ഭാരവാഹികളായ കെ കൃഷ്ണൻ, പി പവിത്രൻ, വി കെ മോഹൻദാസ് , ബീന വി കെ, സമീർ പറമ്പത്ത്, ഡോ.സുനിത പി വി എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.അഷ്‌റഫ്‌ ഇ സ്വാഗതവും സുരേഷ് ബാബു പി പി കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148427/life-is-intoxicatingan-anti-drug-awareness-class-was-conducted-at-nam-college)