---
title: "#onlinefraud|  ഒരു ലക്ഷത്തിന് 15,000 രൂപ ലാഭമെന്ന് ; ഓൺലൈൻ വ്യാപാരത്തിൽ കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 19 ലക്ഷം"
english_title: "15,000 #profit per one #lakh;A native of# Kannur lost 19 #lakhs in #online# business"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148378/15000-profit-per-one-lakha-native-of-kannur-lost-19-lakhs-in-online-business"
published_at: "2023-09-23T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e8169af632_Untitled-3_copy.jpg"
keywords: []
---

# #onlinefraud|  ഒരു ലക്ഷത്തിന് 15,000 രൂപ ലാഭമെന്ന് ; ഓൺലൈൻ വ്യാപാരത്തിൽ കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 19 ലക്ഷം

> **Lead Summary:** **കണ്ണൂർ:** ഓൺലൈൻ വ്യാപാരത്തിൽ നിക്ഷേപിച്ച യുവാവിന് 19 ലക്ഷം രൂപ നഷ്ടമായി. കാഞ്ഞിരോട് സ്വദേശി മുഹമ്മദ് ഫാസിലിനും സുഹൃത്തു ക്കൾക്കുമാണ് വൻതുക നഷ്ട മായത്.

## Article Content

**കണ്ണൂർ:** ഓൺലൈൻ വ്യാപാരത്തിൽ നിക്ഷേപിച്ച യുവാവിന് 19 ലക്ഷം രൂപ നഷ്ടമായി. കാഞ്ഞിരോട് സ്വദേശി മുഹമ്മദ് ഫാസിലിനും സുഹൃത്തു ക്കൾക്കുമാണ് വൻതുക നഷ്ട മായത്.

2022 സപ്തംബർ മാസം 21 മുതൽ 2023 ജനുവരി മാസം വരെ വിവിധ സമയങ്ങ ളിലായാണ് അക്കൗണ്ടിലേക്ക് പണം അയച്ച് കൊടുത്തത്. ഒരു ലക്ഷം രൂപക്ക് 15000 രൂപ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസി പ്പിച്ചായിരുന്നു 19 ലക്ഷം അയച്ചു കൊടുത്തത്.

മുഹമ്മദ് ഫാസിലിന്റെ പരാതിയിൽ ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഭവത്തിൽ ടെലിഗ്രാം വഴി ബിറ്റ്കോയിൻ ട്രേഡിംഗിൽ പണം നിക്ഷേപി ച്ചാൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയതായാണ് പരാതി.

വളപട്ടണം കളരിവാതുക്കൽ സ്വദേശി പി.വി. ഭാവിഷിന്റെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. മെയ് മാസം നാല്, അഞ്ച് തിയതികളിലാ യി പല തവണകളായി 44000 രൂപ നിക്ഷേപിച്ച ശേഷം പണം തിരികെ നൽകാതെ വഞ്ചിച്ചെന്നാണ് ഭാവിഷ് നൽകി യ പരാതിയിൽ പറയുന്നത്. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148378/15000-profit-per-one-lakha-native-of-kannur-lost-19-lakhs-in-online-business)