---
title: "# policestation   | പൊലീസ് സ്റ്റേഷനിൽ സിഐയെ പിടിച്ചു തള്ളി, ഡ്യൂട്ടി തടസ്സപ്പെടുത്തി ; ഓടി രക്ഷപ്പെട്ട  ആറംഗ സംഘത്തിനെതിരെ കണ്ണൂരിൽ  കേസ്"
english_title: "The CI was grabbed and pushed at the police station, obstructing his duty;A case has been registered in Kannur against the six-member gang who escaped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148357/the-ci-was-grabbed-and-pushed-at-the-police-station-obstructing-his-dutya-case-has-been-registered-in-kannur-against-the-six-member-gang-who-escaped"
published_at: "2023-09-23T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e713d0e897_Untitled-1_copy.jpg"
keywords: []
---

# # policestation   | പൊലീസ് സ്റ്റേഷനിൽ സിഐയെ പിടിച്ചു തള്ളി, ഡ്യൂട്ടി തടസ്സപ്പെടുത്തി ; ഓടി രക്ഷപ്പെട്ട  ആറംഗ സംഘത്തിനെതിരെ കണ്ണൂരിൽ  കേസ്

> **Lead Summary:** **കണ്ണൂർ : **പൊലീസ് സ്റ്റേഷനിൽ സിഐയെ പിടിച്ചു തള്ളി, ഡ്യൂട്ടി തടസ്സപ്പെടുത്തി ; ഓടി രക്ഷപ്പെട്ട ആറംഗ സംഘത്തിനെതിരെ കണ്ണൂരിൽ കേസ് വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ സംഘം സ്റ്റേഷനിൽ ബഹളം വെയ്ക്കുകയും ഔദ്യോഗിക കൃത്യനിർവ ഹണം തടസപ്പെടുത്തുകയും ചെയ്തതിന് കേസ്.

## Article Content

**കണ്ണൂർ : **പൊലീസ് സ്റ്റേഷനിൽ സിഐയെ പിടിച്ചു തള്ളി, ഡ്യൂട്ടി തടസ്സപ്പെടുത്തി ; ഓടി രക്ഷപ്പെട്ട ആറംഗ സംഘത്തിനെതിരെ കണ്ണൂരിൽ കേസ് വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ സംഘം സ്റ്റേഷനിൽ ബഹളം വെയ്ക്കുകയും ഔദ്യോഗിക കൃത്യനിർവ ഹണം തടസപ്പെടുത്തുകയും ചെയ്തതിന് കേസ്.

പട്ടുവം മുറിയാത്തോടെ രാജേഷിന്റെ നേതൃത്വത്തിലാ യിരുന്നു ഇന്നലെ രാത്രി 11 മണിയോടെ തളിപ്പറമ്പ പോലീസ് സ്റ്റേഷനിൽ ബഹളം കൂട്ടിയത്. രാത്രി പത്ത് മണിയോടെ രാജേഷ് ഉൾപ്പെ ടെ ആറുപേർ സഞ്ചരിച്ച കെ.എൽ 59 എക്സ് 9392 കാറും, കെ.പി.സുറൈജ് എന്നയാൾ ഓടിച്ച കെ.എൽ 13 എ.ഇ 9346 പൾസർ ബൈക്കും തമ്മിൽ പുളിമ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം കൂട്ടിയിടിച്ചിരുന്നു.

കാറിന്റെ ഗ്ലാസ് തകരുകയും ചെയ്തു. സുറൈജാണ് അപകടം വരുത്തിവച്ചതെന്ന് ആരോപിച്ച് കാറിലുണ്ടായിരുന്നവർ അയാളെ മർദിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് കാറിലുണ്ടായിരു ന്നവരോടും സുറൈജിനോടും പോലീസ് സ്റ്റേഷ നിലെത്താൻ നിർദേശിച്ചു. സ്റ്റേഷനിലെത്തിയ ഉടൻ സുറൈജിനെതിരേ ഇപ്പോൾ തന്നെ കേസെ ടുക്കണമെന്നാവശ്യപ്പെട്ട് രാജേഷും കൂട്ടാളികളും ബഹളം വച്ചു.

ബഹളം മൊബൈൽ ഫോണിൽ ഒരു പോലീസുകാരൻ പകർത്താൻ ശ്രമിക്കുമ്പോൾ കൃത്യമായി പറഞ്ഞുതരാമെന്നും, ഞാൻ രണ്ട് കേസിൽ പ്രതി യാണെന്നുമൊക്കെ പറഞ്ഞ് രാജേഷ് പോലീസിനെ വെല്ലു വിളിച്ചു. സി.ഐ എ.വി.ദിനേശനെ പിടിച്ചു തള്ളുകയും ചെയ്തു. പോലീസ് ഇവരെ ബലം പ്രയോഗിച്ച് ഗെയ്റ്റിന് പുറത്താക്കി.

ഉടൻ രാജേഷും കൂട്ടാളികളും ഓടി രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. ജി.ഡി ചുമതലയിലുണ്ടായിരുന്ന പോലീസുകാരന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ തിനാണ് കേസ്. മർദനമേറ്റ സുറൈജ് തളിപ്പറമ്പ് സഹ കരണാശുപത്രിയിൽ ചികിത്സതേടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148357/the-ci-was-grabbed-and-pushed-at-the-police-station-obstructing-his-dutya-case-has-been-registered-in-kannur-against-the-six-member-gang-who-escaped)