---
title: "# suspend|  ഇരിട്ടിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല ;  സ്വകാര്യ ബസ് ഡ്രൈവറുടെയും, കണ്ടക്ടറുടെയും ലൈസൻസ് ഒരു മാസത്തേക്ക്  സസ്പെൻറ് ചെയ്തു."
english_title: "#Plus two student was not #dropped at the stop #twice;License of private bus driver and #conductor# suspended for one month."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148240/plus-two-student-was-not-dropped-at-the-stop-twicelicense-of-private-bus-driver-and-conductor-suspended-for-one-month"
published_at: "2023-09-22T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d93ce1f292_Untitled-1_copy.jpg"
keywords: []
---

# # suspend|  ഇരിട്ടിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല ;  സ്വകാര്യ ബസ് ഡ്രൈവറുടെയും, കണ്ടക്ടറുടെയും ലൈസൻസ് ഒരു മാസത്തേക്ക്  സസ്പെൻറ് ചെയ്തു.

> **Lead Summary:** **ഇരിട്ടി: ** ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയും, പെരുമ്പറമ്പ് സ്വദേശിനിയുമായ പെൺകുട്ടി നൽകിയ പരാതിയിൽ ഇരിട്ടി ജോ.ആർടിഒ ബി. സാജുവാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ഇരിട്ടി ശ്രീകണ്ഠാപുരം റൂട്ടിലോടുന്ന വിമൽ ബസ്സിലെ കണ്ടക്ടർ കുറ്റ്യാട്ടൂർ സ്വദേശി ലിജു, ഡ്രൈവർ കൊളപ്പ സ്വദേശി ഹരീന്ദ്രൻ എന്നിവരുടെ ലൈസൻസ് സസ്പെന്റ് ചെയ്തത്.

## Article Content

**ഇരിട്ടി: ** ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയും, പെരുമ്പറമ്പ് സ്വദേശിനിയുമായ പെൺകുട്ടി നൽകിയ പരാതിയിൽ ഇരിട്ടി ജോ.ആർടിഒ ബി. സാജുവാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ഇരിട്ടി ശ്രീകണ്ഠാപുരം റൂട്ടിലോടുന്ന വിമൽ ബസ്സിലെ കണ്ടക്ടർ കുറ്റ്യാട്ടൂർ സ്വദേശി ലിജു, ഡ്രൈവർ കൊളപ്പ സ്വദേശി ഹരീന്ദ്രൻ എന്നിവരുടെ ലൈസൻസ് സസ്പെന്റ് ചെയ്തത്.

കഴിഞ്ഞദിവസമാ ണ് പരാതിക്കിടയായ സംഭവം നടന്നത്. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വീട്ടിലേക്കുള്ള യാത്രക്കിടെ പെരുമ്പറമ്പിലെ സ്റ്റോപ്പിൽ ഇറക്കാതെ മൂന്നു കിലോമീറ്റർ അകലെയുള്ള വിജന പ്രദേശ ത്ത് ഇറക്കി വിട്ടെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.

തൻ്റെ സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നിർത്താതെ മുന്നോട്ടെടുത്ത ബസ് ജീവനക്കാരോട് ബസ് നിർത്താൻ കുട്ടി ആവശ്യപ്പെട്ടെങ്കിലും ബസ് നിർത്താതെ കണ്ടക്ടർ മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ച് തന്നോട് മോശമായി സംസാരിച്ചതായും, തുടർന്ന് മൂന്ന് സ്റ്റോപ്പുകൾ കഴിഞ്ഞ് ഇറക്കിവിടുകയായിരുന്നു. പെൺകുട്ടി സമീപത്തെ ഒരു കടയിൽ നിന്നും വീട്ടിലേക്ക് ഫോൺ വിളിച്ച് രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണ് വീട്ടിലെത്തിയത്. .

ഈ പരാതിയുടെ അടിസ്ഥാന ത്തിലാണ് ഇരിട്ടി ജോ.ആർടിഒ നടപടി സ്വീകരിച്ചത്. സ്വകാര്യ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള സമാനരീതിയിലു ള്ള നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും വിദ്യാർത്ഥികളോടും, യാത്രക്കാരോടും അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാർ ക്കെതിരെ ഇനിമുതൽ കർശന നടപടികൾ സ്വീകരിക്കുമെ ന്നും ജോ. ആർടിഒ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148240/plus-two-student-was-not-dropped-at-the-stop-twicelicense-of-private-bus-driver-and-conductor-suspended-for-one-month)