---
title: "#Panoor|  എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സഹായിച്ച  പൊലീസുകാരനെതിരായ നടപടി പാനൂരിലേക്കുള്ള സ്ഥലം മാറ്റത്തിലൊതുക്കി ; പൊലീസുകാർക്കിടയിൽ വ്യാപക അമർഷം"
english_title: "The #action against the #policeman who helped the# accused in the case of #molesting an# eight-year-old girl was shifted to #Panoor #Widespread anger among the police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148214/the-action-against-the-policeman-who-helped-the-accused-in-the-case-of-molesting-an-eight-year-old-girl-was-shifted-to-panoor-widespread-anger-among-the-police"
published_at: "2023-09-22T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d63d47c9c1_download_(3).jpg"
keywords: []
---

# #Panoor|  എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സഹായിച്ച  പൊലീസുകാരനെതിരായ നടപടി പാനൂരിലേക്കുള്ള സ്ഥലം മാറ്റത്തിലൊതുക്കി ; പൊലീസുകാർക്കിടയിൽ വ്യാപക അമർഷം

> **Lead Summary:** **പാനൂർ :** ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസുകാര നെതിരായ നടപടി പേരിന് മാത്രമൊതുക്കിയതിൽ പൊലീസുകാരിൽ തന്നെ അമർഷം പുകയുന്നു.

## Article Content

**പാനൂർ :** ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസുകാര നെതിരായ നടപടി പേരിന് മാത്രമൊതുക്കിയതിൽ പൊലീസുകാരിൽ തന്നെ അമർഷം പുകയുന്നു.

ഇരയുടെ അമ്മയെ സ്വാധീനിക്കാൻ ശ്രമിച്ച പോലീസുകാ രനെതിരെയുള്ള നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയതിൽ പോലീസുകാർക്കിടയിൽ എതിർപ്പുണ്ട്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആയ പോലീസുകാരനെ പാനൂരിലേക്ക് മാറ്റി ശിക്ഷാനടപടി അവസാനിപ്പിച്ചി രിക്കുകയാണ്. സിറ്റി പോലീസ് കമ്മിഷണറാണ് സ്ഥലംമാറ്റ ഉത്തരവ് നൽകിയത്.

പാനൂര് പോലെ സെൻസിറ്റിവായ സ്ഥലത്തേക്ക് ഒരു കുറ്റാരോപിതനെ നിയമിച്ചതിലെ അമർഷം പാനൂരിലെ പൊലീസുകാരും പങ്കുവയ്ക്കുന്നുണ്ട്. എട്ടുവയസ്സുകാരിയെ 2022-ൽ പീഡിപ്പിച്ച കേസിൽ പോലീസു കാരന്റെ സുഹൃത്ത് കൂടിയായ പ്രതിക്ക് അനുകൂലമായി ഇടപെട്ടു വെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടിലുള്ളത്.

ഇരയുടെ അമ്മയും കേസിലെ സാക്ഷിയുമായ സ്ത്രീയെ വീട്ടിൽ പോയി സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസു കാരനെ സ്ഥലം മാറ്റിയതുകൊ ണ്ട് കാര്യമില്ലെന്നും സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നുമാണ് സേനാംഗങ്ങളുടെ ആവശ്യം. ഇക്കാര്യം പോലീസ് അസോ സിയേഷന്റെ ശ്രദ്ധയിൽപ്പെടു ത്താനും തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148214/the-action-against-the-policeman-who-helped-the-accused-in-the-case-of-molesting-an-eight-year-old-girl-was-shifted-to-panoor-widespread-anger-among-the-police)