---
title: "നിപ ഇനി ബാക്കി ആറ് ഫലം ; ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി "
english_title: "Nipa has six remaining resultsHealth Minister said seven more samples were negative"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148177/nipa-has-six-remaining-resultshealth-minister-said-seven-more-samples-were-negative"
published_at: "2023-09-22T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d3cd2f1265_Untitled-7_copy.jpg"
keywords: []
---

# നിപ ഇനി ബാക്കി ആറ് ഫലം ; ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി 

> **Lead Summary:** **തിരുവനന്തപുരം: ** നിപ സംശയത്തിൽ പരിശോധനയ്ക്ക് അയച്ചതിൽ ഇനി അറിയാൻ ബാക്കി ആറ് ഫലം കൂടി. ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവെന്നും ആരോഗ്യ മന്ത്രി ഇന്നലെ പരിശോധനയ്ക്കയച്ച 7 സാമ്പിളുകളിൽ പരിശോധനാ ഫലം ലഭിച്ചതിൽ 7 എണ്ണവും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 6 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്.

## Article Content

**തിരുവനന്തപുരം: ** നിപ സംശയത്തിൽ പരിശോധനയ്ക്ക് അയച്ചതിൽ ഇനി അറിയാൻ ബാക്കി ആറ് ഫലം കൂടി. ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവെന്നും ആരോഗ്യ മന്ത്രി ഇന്നലെ പരിശോധനയ്ക്കയച്ച 7 സാമ്പിളുകളിൽ പരിശോധനാ ഫലം ലഭിച്ചതിൽ 7 എണ്ണവും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 6 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്.

ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148177/nipa-has-six-remaining-resultshealth-minister-said-seven-more-samples-were-negative)