---
title: "#missing  |  ചമ്പാട് മധ്യവയസ്ക്കനെ കാണാനില്ലെന്ന് പരാതി ; പാനൂർ പൊലീസ് അന്വേഷണം തുടങ്ങി"
english_title: "#Complaint that #Champad middle-aged man is #missing#Panoor #police# started #investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147985/complaint-that-champad-middle-aged-man-is-missingpanoor-police-started-investigation"
published_at: "2023-09-21T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c1cbd705b4_Untitled-7_copy.jpg"
keywords: []
---

# #missing  |  ചമ്പാട് മധ്യവയസ്ക്കനെ കാണാനില്ലെന്ന് പരാതി ; പാനൂർ പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** **പാനൂർ:** മധ്യവയസ്കനെ കാണാനില്ലെന്ന സഹോദരൻ്റെ പരാതിയിൽ പാനൂർ പൊലീസ് അന്വേഷണം തുടങ്ങി. ചമ്പാട് അരയാക്കൂലിലെ കുഞ്ഞന്റവിട രമേശനെയാണ് ഇക്കഴിഞ്ഞ 19 മു തൽ കാണാനില്ലെന്ന് കാണിച്ച് സഹോ ദരൻ കെ. മോഹനൻ പാനൂർ പോലീ സിൽ പരാതി നൽകിയത്.

## Article Content

**പാനൂർ:** മധ്യവയസ്കനെ കാണാനില്ലെന്ന സഹോദരൻ്റെ പരാതിയിൽ പാനൂർ പൊലീസ് അന്വേഷണം തുടങ്ങി. ചമ്പാട് അരയാക്കൂലിലെ കുഞ്ഞന്റവിട രമേശനെയാണ് ഇക്കഴിഞ്ഞ 19 മു തൽ കാണാനില്ലെന്ന് കാണിച്ച് സഹോ ദരൻ കെ. മോഹനൻ പാനൂർ പോലീ സിൽ പരാതി നൽകിയത്.

ഒരു വർഷ ത്തോളമായി ഭാര്യയുമായി പിണങ്ങിക്ക ഴിയുകയായിരുന്നു രമേശൻ. ഇക്കഴിഞ്ഞ ഓണത്തിന് മക്കളെ കാണാനായി കുട്ടിമാക്കൂലിലെ ഭാര്യ വീട്ടിൽ പോയ രമേശനെ ഭാര്യാ സഹോദരനും മറ്റു രണ്ടുപേരും ചേർന്ന് മർദ്ദിച്ചിരുന്നത്രെ.

തലശ്ശേരി പോലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് രമേശനെ കാണാതായത്. രമേശനെ കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ 9446908604 എന്ന നമ്പറിലോ അറിയിക്കണമെന്ന് സഹോദരൻ കെ മോഹനൻ അഭ്യർത്ഥിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147985/complaint-that-champad-middle-aged-man-is-missingpanoor-police-started-investigation)