---
title: "#thift  | ചൊക്ലിയിൽ വൻ മോഷണം ; തനിച്ച് താമസിക്കുന്ന വീട്ടമ്മയുടെ  16 പവൻ കവർന്നു"
english_title: "#Massive theft in# Chokli;16 rupees were #stolen from a #housewife #living# alone"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147972/massive-theft-in-chokli16-rupees-were-stolen-from-a-housewife-living-alone"
published_at: "2023-09-21T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c1196c2af7_Untitled-6_copy.jpg"
keywords: []
---

# #thift  | ചൊക്ലിയിൽ വൻ മോഷണം ; തനിച്ച് താമസിക്കുന്ന വീട്ടമ്മയുടെ  16 പവൻ കവർന്നു

> **Lead Summary:** **ചൊക്ലി: **ചൊക്ലി കാഞ്ഞിരത്തിൻ കീഴിലെ പാലയുള്ള കണ്ടിയിലെ സൈബു അബ്ദുള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്. 70 കാരിയായ ഏറെയായി തനിച്ചാണ് താമസം.

## Article Content

**ചൊക്ലി: **ചൊക്ലി കാഞ്ഞിരത്തിൻ കീഴിലെ പാലയുള്ള കണ്ടിയിലെ സൈബു അബ്ദുള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്. 70 കാരിയായ ഏറെയായി തനിച്ചാണ് താമസം.

16 പവനാണ് കാണാതായത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു സ്വർണം. പറമ്പിൽ തേങ്ങ പറിക്കാനായി തൊഴിലാളി വന്നപ്പോൾ വാതിൽ ചാരി പുറത്ത് പോയതായിരുന്നു .

തിരിച്ച് വന്നപ്പോഴാണ് വാതിൽ തുറന്നിട്ട നിലയിൽ കണ്ടത്. അലമാരയുടെ താക്കോൽ സൂക്ഷിച്ച സ്ഥലത്ത് നിന്ന് തന്നെ കണ്ടെടുത്തിട്ടുണ്ട്. സാധനങ്ങൾ ഒന്നും വാരി വലിച്ചിട്ടിട്ടില്ല.

മറ്റൊന്നും മോഷണം പോയിട്ടുമില്ല. ചൊക്ലി പോലിസിൽ പരാതി നൽകിയതിനെ തുടർന്ന് എസ്.ഐ ആർ.എസ്. രഞ്ജുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള - സയന്റിഫിക്ക് വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147972/massive-theft-in-chokli16-rupees-were-stolen-from-a-housewife-living-alone)