---
title: "#case|   ചൊക്ലിയിൽ ഭാര്യയെ  ഭർത്താവ് തല്ലി,  ഭർത്താവിനെ  ഭാര്യാബന്ധുക്കൾ തല്ലി ; പരക്കെ    കേസ്"
english_title: "In Chokli, the husband beat the wife, the husband was beaten by the in-laws;Widely the case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147907/in-chokli-the-husband-beat-the-wife-the-husband-was-beaten-by-the-in-lawswidely-the-case"
published_at: "2023-09-21T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650bddc406cb6_download_(4).jpg"
keywords: []
---

# #case|   ചൊക്ലിയിൽ ഭാര്യയെ  ഭർത്താവ് തല്ലി,  ഭർത്താവിനെ  ഭാര്യാബന്ധുക്കൾ തല്ലി ; പരക്കെ    കേസ്

> **Lead Summary:** **ചൊക്ലി: **കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ മർദിച്ച ഭർത്താവിനും, ഭർത്താവിനെ മർദിച്ച ഭാര്യാബന്ധുക്കൾക്കുമെതിരേ ചൊക്ലി പോലീസ് കേസെടുത്തു. പൊന്ന്യം മൂന്നാം മൈൽ സബ്സ്റ്റേഷൻ റോഡിലെ എട്ടാരി ഹൗസിൽ ലിഷാജനെ തിരെ ഭാര്യ കെ. കെ. അശ്വതി യുടെ പരാതിയിലാണ് കേസ്.

## Article Content

**ചൊക്ലി: **കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ മർദിച്ച ഭർത്താവിനും, ഭർത്താവിനെ മർദിച്ച ഭാര്യാബന്ധുക്കൾക്കുമെതിരേ ചൊക്ലി പോലീസ് കേസെടുത്തു. പൊന്ന്യം മൂന്നാം മൈൽ സബ്സ്റ്റേഷൻ റോഡിലെ എട്ടാരി ഹൗസിൽ ലിഷാജനെ തിരെ ഭാര്യ കെ. കെ. അശ്വതി യുടെ പരാതിയിലാണ് കേസ്.

അശ്വതിയെ മർദിച്ചതിന് പുറമെ ഗ്രിൽസ് വലിച്ചടച്ചപ്പോൾ അശ്വതിയുടെ സഹോദരീ ഭർത്താവിന്റെ വിരലിന് പരിക്കേൽക്കുകയും ചെയ്തു. മുറ്റത്തെ കാറിനുമേൽ പൂച്ചട്ടി വലിച്ചെറിഞ്ഞ് ലിഷാജൻ കാറിന്റെ ചില്ല് തകർത്തതായും പരാതിയുണ്ട്.

അതേസമയം ഭാര്യയുമായി വഴക്കിടവെ ഭാര്യാ ബന്ധുക്കളായ ധ്രുവൻ, അഭി, ജോജോ എന്നിവർ ചേർന്ന് തന്നെ മർദിച്ചുവെന്ന ലിഷാജന്റെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147907/in-chokli-the-husband-beat-the-wife-the-husband-was-beaten-by-the-in-lawswidely-the-case)