---
title: "#mahi|  മാഹി പാലത്തെ കുഴികളിൽ ജല്ലി പൊടി നിറക്കുന്ന കലാപരിപാടി അവസാനിപ്പിക്കണമെന്ന് ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ"
english_title: "The# auto #taxi# workers #union wants to #stop the art program of #filling #potholes of #Mahi# bridge with #gravel"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147880/the-auto-taxi-workers-union-wants-to-stop-the-art-program-of-filling-potholes-of-mahi-bridge-with-gravel"
published_at: "2023-09-21T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650bccb90e87b_Untitled-1_copy.jpg"
keywords: []
---

# #mahi|  മാഹി പാലത്തെ കുഴികളിൽ ജല്ലി പൊടി നിറക്കുന്ന കലാപരിപാടി അവസാനിപ്പിക്കണമെന്ന് ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ

> **Lead Summary:** **മാഹി: ** മാഹി പാലത്തെ കുഴികളിൽ ജല്ലി പൊടി നിറക്കുന്ന കലാപരിപാടി അവസാനിപ്പിക്കണമെന്ന് ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ

## Article Content

**മാഹി: ** മാഹി പാലത്തെ കുഴികളിൽ ജല്ലി പൊടി നിറക്കുന്ന കലാപരിപാടി അവസാനിപ്പിക്കണമെന്ന് ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ

രാത്രി സമയത്ത് ജല്ലിപ്പൊടി നിറച്ചും താർ ഒഴിച്ചും മാഹി പാലത്തിന് മുകളിൽ കുഴിയടക്കൽ നാടകം നടത്തുന്നത് അധികൃതർ അവസാനിപ്പിക്കണമെന്ന് ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.കെ.സിദ്ദിഖ് ആവശ്യപ്പെട്ടു.

എത്രയും വേഗം ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്തി ദേശീയപാതയും മാഹിപാലവും ഗതാഗത യോഗ്യമാക്കണം.കേന്ദ്ര ദേശീയപാതാ അധികൃതർ ഇ.കെ.കെ കമ്പനിയെ ഉപയോഗിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ദിവസേനയുള്ള കുഴിയടക്കൽ പരിപാടി അവസാനിപ്പിക്കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147880/the-auto-taxi-workers-union-wants-to-stop-the-art-program-of-filling-potholes-of-mahi-bridge-with-gravel)