---
title: "#remand| പാനൂരിൽ ബിജെപി പ്രവർത്തകനെതിരായ വധശ്രമം ; അറസ്റ്റിലായ പ്രതികൾ  റിമാൻറിൽ"
english_title: "#Attempt to kill# BJP worker in #Panoor;The# arrested #accused are in# remand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147802/attempt-to-kill-bjp-worker-in-panoorthe-arrested-accused-are-in-remand"
published_at: "2023-09-20T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650b053dc5743_Untitled-1_copy.jpg"
keywords: []
---

# #remand| പാനൂരിൽ ബിജെപി പ്രവർത്തകനെതിരായ വധശ്രമം ; അറസ്റ്റിലായ പ്രതികൾ  റിമാൻറിൽ

> **Lead Summary:** **പാനൂർ : ** പാനൂരിനടുത്ത് വള്ള്യായി കുന്നിൽ വെച്ച് ബി ജെ പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ റിമാൻ്റിൽ. പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങിയത്..

## Article Content

**പാനൂർ : ** പാനൂരിനടുത്ത് വള്ള്യായി കുന്നിൽ വെച്ച് ബി ജെ പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ റിമാൻ്റിൽ. പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങിയത്..

പത്തായക്കുന്നിലെ ഇരുമ്പൻ സജീവൻ എന്ന സജീവനാണ് ഇക്കഴിഞ്ഞ മാസം 23 ന് വെട്ടേറ്റത്. വള്ള്യായി കുന്നിലെ ക്വാറിയിൽ ലോറിയിൽ വിശ്രമിക്കുകയായിരുന്ന സജീവനെ ഓട്ടോയിൽ എത്തിയ വള്ള്യായി സ്വദേശികളായ എലിപ്പില്ലി ഷാജി, കൃഷ്ണ നിവാസിൽ ഷിഗിൽ എന്നിവരുടെ നേതൃത്വത്തിൽ അക്രമിക്കുകയായിരുന്നു.

കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് പ്രതികൾ കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147802/attempt-to-kill-bjp-worker-in-panoorthe-arrested-accused-are-in-remand)