---
title: "# fitness | ബസുകൾ മിക്കവയും  ഓടുന്നത് ഉപയോഗയോഗ്യമല്ലാത്ത ടയറുകൾ ഉപയോഗിച്ച് ; കൂത്ത്പറമ്പിൽ  ബസിന്റെ ഫിറ്റ്നസ്  റദ്ദാക്കി"
english_title: "Most of the# buses run on# substandard#tires;The# fitness of the #bus was #canceled at #Koothparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147704/most-of-the-buses-run-on-substandardtiresthe-fitness-of-the-bus-was-canceled-at-koothparamba"
published_at: "2023-09-20T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650aa271ca220_Untitled-6_copy.jpg"
keywords: []
---

# # fitness | ബസുകൾ മിക്കവയും  ഓടുന്നത് ഉപയോഗയോഗ്യമല്ലാത്ത ടയറുകൾ ഉപയോഗിച്ച് ; കൂത്ത്പറമ്പിൽ  ബസിന്റെ ഫിറ്റ്നസ്  റദ്ദാക്കി

> **Lead Summary:** കൂ**ത്തുപറമ്പ് :** മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ അപാകത കണ്ടെത്തിയ ബസ്സിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. ഇരിട്ടി കൂത്തുപറമ്പ് റൂട്ടിലോടുന്ന കെ എൽ 13 എ ബി 2529 നധ ബസ്സിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആണ് മോട്ടോർ വാഹന വകു പ്പ് റദ്ദാക്കിയത്.

## Article Content

കൂ**ത്തുപറമ്പ് :** മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ അപാകത കണ്ടെത്തിയ ബസ്സിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. ഇരിട്ടി കൂത്തുപറമ്പ് റൂട്ടിലോടുന്ന കെ എൽ 13 എ ബി 2529 നധ ബസ്സിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആണ് മോട്ടോർ വാഹന വകു പ്പ് റദ്ദാക്കിയത്.

ഇരിട്ടി കൂരൻ മുക്കിനടുത്തായി ഓട്ടത്തിനിടെ ബസിന്റെ ടയർ പൊട്ടിയിരുന്നു. തുടർന്ന് ടയർ മാറ്റി ബസ് സർവ്വീസ് നടത്തിയിരുന്നു. ബസിനെതിരെ നാട്ടുകാരുടെ പരാതിയെ തുടർന്ന് കൂത്തുപറമ്പിൽ വെച്ച് എൻഫോഴ്സ്മെന്റ് ആർടിഒ എ സി ഷീബയുടെ നിർദ്ദേശത്തെ തുടർന്ന് എംവിഐ മാരായ ജയറാം, റിയാസ്, എഎംവിഐ സനൽ എന്നിവർ നടത്തിയ പരിശോധനയിലാണ് നടപടി.

വാഹനത്തിൽ സ്പീഡ് ഗവർണർ ഘടി പ്പിച്ചിരുന്നില്ല, വാഹനത്തിൽ ഉപയോഗ്യമല്ലാത്ത ടയറുകൾ ഘടിപ്പിച്ചു തുടങ്ങിയ ന്യൂനതകൾ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147704/most-of-the-buses-run-on-substandardtiresthe-fitness-of-the-bus-was-canceled-at-koothparamba)