---
title: "#surrender |  പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റ സംഭവം ;  രണ്ട് പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങി"
english_title: "#BJP worker #stabbed in# Panoor;Two suspects #surrendered at the# station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147667/bjp-worker-stabbed-in-panoortwo-suspects-surrendered-at-the-station"
published_at: "2023-09-20T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a7e090c143_64e6386f65fc6_Untitled-1_copy.jpg"
keywords: []
---

# #surrender |  പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റ സംഭവം ;  രണ്ട് പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങി

> **Lead Summary:** **പാനൂർ : **പാനൂരിനടുത്ത് വള്ള്യായി കുന്നിൽ വെച്ച് ബി ജെ പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനെ പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങി.കഴിഞ്ഞ മാസം 23 നാണ് പത്തായക്കുന്നിലെ ഇരുമ്പൻ സജീവൻ എന്ന സജീവന് വെട്ടേറ്റത്

## Article Content

**പാനൂർ : **പാനൂരിനടുത്ത് വള്ള്യായി കുന്നിൽ വെച്ച് ബി ജെ പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനെ പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങി.കഴിഞ്ഞ മാസം 23 നാണ് പത്തായക്കുന്നിലെ ഇരുമ്പൻ സജീവൻ എന്ന സജീവന് വെട്ടേറ്റത്

വള്ള്യായി കുന്നിലെ ക്വാറിയിൽ ലോറിയിൽ വിശ്രമിക്കുകയായിരുന്ന സജീവനെ ഓട്ടോയിൽ എത്തിയ എലിപ്പില്ലി ഷാജി, ഷിഗിൽ എന്നിവരുടെ നേതൃത്വത്തിൽ അക്രമിക്കുകയായിരുന്നു.

പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് പ്രതികൾ കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147667/bjp-worker-stabbed-in-panoortwo-suspects-surrendered-at-the-station)