---
title: "# police  | പാറാവ് ഡ്യൂട്ടി മറന്ന്  ഓടിയെത്തി പൊലീസുകാരനായ  സമീർ ;  കണ്ണൂരിൽ  രാത്രിയിൽ സ്കൂട്ടർ യാത്രക്കിടെ ബോധരഹിതയായ യുവതിക്ക് പുതുജീവൻ "
english_title: "#Samir, a #policeman, forgot his #duty;A young 3woman who 3fainted while #riding a scooter at #night has a new# life"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147610/samir-a-policeman-forgot-his-dutya-young-3woman-who-3fainted-while-riding-a-scooter-at-night-has-a-new-life"
published_at: "2023-09-19T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509d9adc2f57_Untitled-4_copy.jpg"
keywords: []
---

# # police  | പാറാവ് ഡ്യൂട്ടി മറന്ന്  ഓടിയെത്തി പൊലീസുകാരനായ  സമീർ ;  കണ്ണൂരിൽ  രാത്രിയിൽ സ്കൂട്ടർ യാത്രക്കിടെ ബോധരഹിതയായ യുവതിക്ക് പുതുജീവൻ 

> **Lead Summary:** **കണ്ണൂർ :** തയ്യിലിൽ നടന്ന പരിപാടി കഴിഞ്ഞ് മരക്കാർക്കണ്ടിയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ സഹോദരിയുടെ മകനുമായി യാത്ര ചെയ്യവേയാണ് യുവതി ബോധരഹിത യായി റോഡിൽ വീണത്.

## Article Content

**കണ്ണൂർ :** തയ്യിലിൽ നടന്ന പരിപാടി കഴിഞ്ഞ് മരക്കാർക്കണ്ടിയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ സഹോദരിയുടെ മകനുമായി യാത്ര ചെയ്യവേയാണ് യുവതി ബോധരഹിത യായി റോഡിൽ വീണത്.

തൊട്ടു മുന്നിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സഹോദരി ഇവരെ കാണാഞ്ഞതിനെ തുടർന്ന് തിരിച്ചു വന്നപ്പോഴാണ് ബോധരഹിതയായ അനുജത്തി യെ താങ്ങിനിർത്തിയിരിക്കുന്ന മകനെ കണ്ടത്.

സഹായത്തിനഭ്യർത്ഥിച്ചെങ്കിലും ആരും വന്നില്ല. തുടർന്ന് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി സ്കൂട്ടറിലുണ്ടായിരുന്ന 11 കാരൻ കാര്യം പറയുകയും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പി. സമീർ ഓടിയെത്തി എ.എസ്.ഐ പ്രമോദിനെയും കൂട്ടി പോലീസ് വാഹനത്തിൽ ജി ല്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് ഇവർക്കാവശ്യമായ വൈദ്യ സഹായം ഉറപ്പാക്കിയാണ് പോലീസ് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147610/samir-a-policeman-forgot-his-dutya-young-3woman-who-3fainted-while-riding-a-scooter-at-night-has-a-new-life)