---
title: "#panoor|  പാനൂരിലെ ട്രാഫിക്ക് സിഗ്നൽ ഒഴിവാക്കാനാകില്ലെന്ന് നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ ; ഗതാഗത കുരുക്ക് പരിഹരിക്കാൻ കർശന നടപടി."
english_title: "#Municipal Chairman# VNasser Maste said that the traffic signal in Panoor cannot be avoided.;Strict action to solve traffic jam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147545/municipal-chairman-vnasser-maste-said-that-the-traffic-signal-in-panoor-cannot-be-avoidedstrict-action-to-solve-traffic-jam"
published_at: "2023-09-19T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650980dbd6359_Untitled-1_copy.jpg"
keywords: []
---

# #panoor|  പാനൂരിലെ ട്രാഫിക്ക് സിഗ്നൽ ഒഴിവാക്കാനാകില്ലെന്ന് നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ ; ഗതാഗത കുരുക്ക് പരിഹരിക്കാൻ കർശന നടപടി.

> **Lead Summary:** **പാനൂർ : **പാനൂരിലെ ട്രാഫിക് സിഗ്നലുമായി ബന്ധപ്പെട്ട് പോലീസിന്റെയും, വ്യാപാരികളുടെയും സംയുക്ത യോഗം പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ വിളിച്ചു ചേര്‍ത്തു. പാനൂരിലെ സിഗ്നൽ സംവിധാനം മാറ്റാനാകില്ലെന്ന് ചെയർമാൻ യോഗത്തെ അറിയിച്ചു.

## Article Content

**പാനൂർ : **പാനൂരിലെ ട്രാഫിക് സിഗ്നലുമായി ബന്ധപ്പെട്ട് പോലീസിന്റെയും, വ്യാപാരികളുടെയും സംയുക്ത യോഗം പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ വിളിച്ചു ചേര്‍ത്തു. പാനൂരിലെ സിഗ്നൽ സംവിധാനം മാറ്റാനാകില്ലെന്ന് ചെയർമാൻ യോഗത്തെ അറിയിച്ചു.

പാനൂര്‍ ടൗണില്‍ വരുന്ന വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുകയും ഗതാഗത തടസമുണ്ടാകുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യുകയും ചെയ്യുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനമെടുത്തു. നോ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വാഹനങ്ങൾ പാര്‍ക്ക് ചെയ്യുന്നതിനെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കും.

ബസ്സ്‌റ്റോപ്പ് ഉള്ള സ്ഥലങ്ങളില്‍ മറ്റു വാഹനങ്ങൾ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ബസ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കും.

അനുവദിച്ച പാര്‍ക്കിംഗ് ഏരിയകളില്‍ മാത്രമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതിയുള്ളൂ. അയ്യപ്പ ക്ഷേത്രഭാഗത്തുള്ള കനാലിന്റെ ഭാഗത്ത് ഇറിഗേഷൻ വകുപ്പിൻ്റെ അനുവാദത്തോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ വി. നാസര്‍ മാസ്റ്റര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ പ്രീത അശോക്, ഉമൈസ തിരുവമ്പാടി, പാനൂര്‍ എസ്.ഐ സി സി ലതീഷ്, വ്യാപാരി പ്രതിനിധികളായ കെ.മോഹനന്‍, പി.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.'

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147545/municipal-chairman-vnasser-maste-said-that-the-traffic-signal-in-panoor-cannot-be-avoidedstrict-action-to-solve-traffic-jam)