---
title: "#eyecheck-up |  മാഹിയിൽ സൗജന്യ നേത്രപരിശോധനാ കേമ്പ് നടത്തി"
english_title: "A# free #eye check-up# camp was #conducted in# Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147521/a-free-eye-check-up-camp-was-conducted-in-mahi"
published_at: "2023-09-19T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509674940b16_f89db642-1e7c-4d09-833b-3e25f11863a9.jpg"
keywords: []
---

# #eyecheck-up |  മാഹിയിൽ സൗജന്യ നേത്രപരിശോധനാ കേമ്പ് നടത്തി

> **Lead Summary:** **മാഹി: **മാഹി ചാലക്കര യു.ജി. ഹൈസ്കൂൾ പൂർവ്വ വിദ്യാർ ത്ഥി സംഘടനയായ സഹപാഠിയും, ലയൺസ് ക്ലബ്ബ് മാഹിയും, തലശ്ശേരി കോം ട്രസ്റ്റ് ആശുപത്രിയും സംയുക്തമായി നടത്തിയ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഡോ: എ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**മാഹി: **മാഹി ചാലക്കര യു.ജി. ഹൈസ്കൂൾ പൂർവ്വ വിദ്യാർ ത്ഥി സംഘടനയായ സഹപാഠിയും, ലയൺസ് ക്ലബ്ബ് മാഹിയും, തലശ്ശേരി കോം ട്രസ്റ്റ് ആശുപത്രിയും സംയുക്തമായി നടത്തിയ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് ഡോ: എ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ് പ്രസിഡണ്ട് ജിഷി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സഹപാഠി പ്രസിഡണ്ട് കെ. മോഹനൻ, ക്യാപ്റ്റൻ കുഞ്ഞി കണ്ണൻ,ഷീലു ബെന്നി, കെ.പി. വത്സൻ സംസാരിച്ചു.

223 പേർ ക്യാമ്പിൽ പരിശോധനക്ക് വിധേയരായി. 64 ഓളം പേർക്ക് തിമര ശസ്ത്രക്രിയ പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെട്ടു. ശ്രീനി എടക്ലോണിന്റെ നേതൃത്വത്തിലു ള്ള ഇരുപതംഗ സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147521/a-free-eye-check-up-camp-was-conducted-in-mahi)