---
title: "#ANShamseer |  സ്പീക്കർ എ.എൻ ഷംസീർ മുൻകൈയെടുത്തു ; മാഹിപ്പാലം ബലപ്പെടുത്താൻ ഒരു കോടി രൂപ"
english_title: "#Speaker AN Shamseer took the# initiative;`1 crore to #strengthen #Mahi Bridge"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147474/speaker-an-shamseer-took-the-initiative1-crore-to-strengthen-mahi-bridge"
published_at: "2023-09-19T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650943445ed3f_download_(4).jpg"
keywords: []
---

# #ANShamseer |  സ്പീക്കർ എ.എൻ ഷംസീർ മുൻകൈയെടുത്തു ; മാഹിപ്പാലം ബലപ്പെടുത്താൻ ഒരു കോടി രൂപ

> **Lead Summary:** **മാഹി : ** ദേശീയപാതയിൽ തലശ്ശേരി - മാഹി ഭാഗം റോഡ് നവീകരണത്തിനു 16 കോടിയുടെയും, മാഹിപ്പാലം ബലപ്പെടുത്താൻ ഒരു കോടിയുടെയും പ്രവൃത്തിക്ക് ധാരണയായി. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ മുൻകൈയെടുത്ത് തിരുവനന്തപുരത്ത് യോഗത്തിലാണ് തീരുമാനം.

## Article Content

**മാഹി : ** ദേശീയപാതയിൽ തലശ്ശേരി - മാഹി ഭാഗം റോഡ് നവീകരണത്തിനു 16 കോടിയുടെയും, മാഹിപ്പാലം ബലപ്പെടുത്താൻ ഒരു കോടിയുടെയും പ്രവൃത്തിക്ക് ധാരണയായി. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ മുൻകൈയെടുത്ത് തിരുവനന്തപുരത്ത് യോഗത്തിലാണ് തീരുമാനം.

ദേശീയപാത ആർ.ഒ ബി.എൽ മീന, തലശേരി - മാഹി ബൈപ്പാസ് പ്രൊജക്ട് ഡയരക്ടർ പി.ഡി. അഷിതോഷ്, സ്പീക്കറുടെ എ.പി.എസ് എസ്.കെ അർജുൻ, ദേശീയപാത ഉദ്യോഗസ്ഥർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

നിലവിൽ തലശ്ശേരി മുതൽ മാഹിപ്പാലം വരെയുള്ള കുഴികൾ അടക്കാനും, നവികരണ പ്രവൃത്തിയുടെ ഭരണാനുമതിയും , സാങ്കേതിക അനുമതിക്കുമുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടത്താനും സ്പീക്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എൻ.എ.എ.ഐ വിഭാഗം നാളെ റോഡ്മിഷൻ ടെസ്റ്റ് നടത്തുമെന്ന് ഉദ്യോസ്ഥർ യോഗത്തിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147474/speaker-an-shamseer-took-the-initiative1-crore-to-strengthen-mahi-bridge)