---
title: " #Quiz  |  പാനൂർ  കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം ഗാന്ധിജയന്തി ദിനത്തിൽ  ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കും"
english_title: "#Panoor# Kannamvelli #Friends #Reading #Room & #Granthalayam to organize #District Level #Quiz #Competition on# Gandhi Jayanti #Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147465/panoor-kannamvelli-friends-reading-room-granthalayam-to-organize-district-level-quiz-competition-on-gandhi-jayanti-day"
published_at: "2023-09-19T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650939e7ae2fb_Untitled-6_copy.jpg"
keywords: []
---

#  #Quiz  |  പാനൂർ  കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം ഗാന്ധിജയന്തി ദിനത്തിൽ  ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിക്കും

> **Lead Summary:** **പാനൂർ: **പാനൂർ കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം 23 വർഷമായി നടത്തിവരുന്ന ജില്ലാതല ക്വിസ് മത്സരം ഗാന്ധിജയന്തി ദിനത്തിൽ ഉച്ചക്ക് 2 മണിക്ക് നടക്കും.

## Article Content

**പാനൂർ: **പാനൂർ കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം 23 വർഷമായി നടത്തിവരുന്ന ജില്ലാതല ക്വിസ് മത്സരം ഗാന്ധിജയന്തി ദിനത്തിൽ ഉച്ചക്ക് 2 മണിക്ക് നടക്കും.

എൽപി ,യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കാണ് മത്സരം. ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് എൻ.കെ സുജാത ടീച്ചർ, കളത്തിൽ വാണ്ട്യായി ചാത്തു മാസ്റ്റർ, മനത്താനത്ത് ചാത്തു സ്മാരക സ്വർണ്ണ മെഡലുകൾ നൽകും.

രണ്ടാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് കണ്ണമ്പ്രത്ത് കൃഷ്ണൻ സ്മാരക വെള്ളിമെഡലുകളും, മൂന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് കെ.ടി.കെ ലീല സ്മാരക വെങ്കല മെഡലുകളും നൽകും.

വിജയികളാകുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് മഠത്തിൽ ചാത്തുക്കുട്ടി, പി.കെ കരുണാകരൻ നമ്പ്യാർ, കളത്തിൽ രാമൂട്ടി മാസ്റ്റർ സ്മാര എവറോളിംഗ് ട്രോഫികളും നൽകും. കുടുതൽ വിവരങ്ങൾക്കായി ഫോൺ : 9497601454, 9446 654241, 9895228776 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147465/panoor-kannamvelli-friends-reading-room-granthalayam-to-organize-district-level-quiz-competition-on-gandhi-jayanti-day)