---
title: "#death | കണ്ണൂരിൽ  യാത്രക്കാരൻ ട്രെയിനിൽ  മരിച്ച നിലയിൽ "
english_title: "#Passenger found #dead on# train in# Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147195/passenger-found-dead-on-train-in-kannur"
published_at: "2023-09-18T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507eb0b2458f_Untitled-4_copy.jpg"
keywords: []
---

# #death | കണ്ണൂരിൽ  യാത്രക്കാരൻ ട്രെയിനിൽ  മരിച്ച നിലയിൽ 

> **Lead Summary:** **കണ്ണൂർ:** ചെന്നൈ- മംഗലാപുരം ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് തുളസിദർ സ്വദേശി സയ്യിദ് ആരിഫ് ഹുസൈൻ ആണ് മരിച്ചത്. ചെന്നൈ- മംഗലാപുരം മെയിലിലെ യാത്രക്കാരനായിരുന്നു.

## Article Content

**കണ്ണൂർ:** ചെന്നൈ- മംഗലാപുരം ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് തുളസിദർ സ്വദേശി സയ്യിദ് ആരിഫ് ഹുസൈൻ ആണ് മരിച്ചത്. ചെന്നൈ- മംഗലാപുരം മെയിലിലെ യാത്രക്കാരനായിരുന്നു.

രാവിലെ 9 മണിയോടെ ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോൾ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയിൽ നിന്ന് കയറിയ ഇയാൾ കാസർക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147195/passenger-found-dead-on-train-in-kannur)