---
title: "#panoor|  തലക്ക് മീതെ വൻ അപകടം ; പാനൂരിലെ ഓട്ടോ ഡ്രൈവർമാരും,  യാത്രക്കാരും ഭീതിയിൽ"
english_title: "A# huge #danger #overhead#Auto #drivers and #passengers in #Panoor are in# fear"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147162/a-huge-danger-overheadauto-drivers-and-passengers-in-panoor-are-in-fear"
published_at: "2023-09-18T10:20:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507d793f09ee_Untitled-1_copy.jpg"
keywords: []
---

# #panoor|  തലക്ക് മീതെ വൻ അപകടം ; പാനൂരിലെ ഓട്ടോ ഡ്രൈവർമാരും,  യാത്രക്കാരും ഭീതിയിൽ

> **Lead Summary:** **പാനൂർ : **തലക്ക് മീതെ വൻ അപകടം , പാനൂരിലെ ഓട്ടോ ഡ്രൈവർമാരും, യാത്രക്കാരും ഭീതിയിൽ കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുനീക്കാറായ ഒട്ടേറെ കെട്ടിടങ്ങൾ പാനൂരിൽ അപകടഭീഷണി ഉയർത്തുന്നു.

## Article Content

**പാനൂർ : **തലക്ക് മീതെ വൻ അപകടം , പാനൂരിലെ ഓട്ടോ ഡ്രൈവർമാരും, യാത്രക്കാരും ഭീതിയിൽ കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുനീക്കാറായ ഒട്ടേറെ കെട്ടിടങ്ങൾ പാനൂരിൽ അപകടഭീഷണി ഉയർത്തുന്നു.

കൂത്ത്പറമ്പ് റോഡിൽ ഓട്ടോസ്റ്റാൻ്റിന് തൊട്ട് സമീപത്തുള്ള കെട്ടിടമാണ് അപകടാവസ്ഥയിലുള്ളത്. മഴ ഏൽക്കാതിരിക്കാൻ ടർപോളിൻ ഷീറ്റ് പൊതിഞ്ഞ് സംരക്ഷിച്ചിരിക്കുകയാണ് കെട്ടിടം. മറ്റൊരു ഭാഗമാകട്ടെ കാടുമൂടി നാശോന്മുഖമാണ്.

കെട്ടിടത്തിൽ താഴെത്തെ നിലയിൽ സ്ഥാപന ട്രാവൽസ്, പൂജാ സ്റ്റോർ, ലോട്ടറി സ്റ്റാൾ എന്നിവ പ്രവർത്തിക്കുന്നുമുണ്ട്. ഓട്ടോ സ്റ്റാൻ്റും സമീപത്തു തന്നെയാണ്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് നഗരസഭക്ക് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു.

എന്നാൽ കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതയുടെ വരവും കാത്തിരിപ്പാണ് നഗരസഭ. അതുവരെ കെട്ടിടത്തിന് ആയുസുണ്ടാവുമൊ എന്ന കാര്യത്തിൽ സംശയമുണ്ട്.

പാനൂരിൻ്റെ ഹൃദയഭാഗത്തുള്ള ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം നേരത്തെ തന്നെ അപകടാവസ്ഥയിലാണ്. ഇത് പൊളിക്കാനും നാലുവരിപ്പാതയുടെ വരവും കാത്തിരിപ്പാണ് നഗരസഭ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147162/a-huge-danger-overheadauto-drivers-and-passengers-in-panoor-are-in-fear)