---
title: "#cricket |  ലങ്കാദഹനം നടത്തി ഇന്ത്യ  ഏഷ്യയിലെ  രാജാക്കന്മാർ...!; ലങ്കയെ ചുട്ടെരിച്ചത്  സിറാജിന്റെ ബൗളിംഗ് മികവ് "
english_title: "India and Asia's kings by burning Lanka...!;It was Siraj's bowling that set Lanka on fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/147088/india-and-asias-kings-by-burning-lankait-was-sirajs-bowling-that-set-lanka-on-fire"
published_at: "2023-09-17T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65070b1f11460_Untitled-3_copy.jpg"
keywords: []
---

# #cricket |  ലങ്കാദഹനം നടത്തി ഇന്ത്യ  ഏഷ്യയിലെ  രാജാക്കന്മാർ...!; ലങ്കയെ ചുട്ടെരിച്ചത്  സിറാജിന്റെ ബൗളിംഗ് മികവ് 

> **Lead Summary:** ** **ഏഷ്യയുടെ രാജാക്കന്മാരായി ടീം ഇന്ത്യ ഏകദിന ലോകകപ്പിന്. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയരെ 15.2 ഓവറില്‍ 50ന് ഇന്ത്യ പുറത്താക്കി.

## Article Content

** **ഏഷ്യയുടെ രാജാക്കന്മാരായി ടീം ഇന്ത്യ ഏകദിന ലോകകപ്പിന്. ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയരെ 15.2 ഓവറില്‍ 50ന് ഇന്ത്യ പുറത്താക്കി.

ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകര്‍ത്തത്. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ ലക്ഷ്യം മറികടന്നു.

ഇഷാന്‍ കിഷന്‍ (23), ശുഭ്മാന്‍ ഗില്‍ (27) പുറത്താവാതെ നിന്നു. കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് ഗംഭീര തുടക്കം ലഭിച്ചു. അധികം സമയം പാഴാക്കാതെ ഇന്ത്യ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഗില്‍ ആറ് ഫോര്‍ നേടി. കിഷന്റെ അക്കൗണ്ടില്‍ മൂന്ന് ബൗണ്ടറികളുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/147088/india-and-asias-kings-by-burning-lankait-was-sirajs-bowling-that-set-lanka-on-fire)