---
title: "#Wayanad  |  വയനാട് ചുരം കാണാനെത്തിയ സംഘത്തിൻ്റെ 75,000  രൂപയുടെ  ഐ ഫോൺ കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞു ;  തിരിച്ചെടുക്കാൻ തുണയായി ഫയർഫോഴ്സ്"
english_title: "The# group that came to see the #Wayanad pass threw the# I-phone worth 75,000 rupees into the mouth of the #monkey;The fire force #assisted in# recovery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146931/the-group-that-came-to-see-the-wayanad-pass-threw-the-i-phone-worth-75000-rupees-into-the-mouth-of-the-monkeythe-fire-force-assisted-in-recovery"
published_at: "2023-09-17T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65067b845a778_Untitled-1_copy.jpg"
keywords: []
---

# #Wayanad  |  വയനാട് ചുരം കാണാനെത്തിയ സംഘത്തിൻ്റെ 75,000  രൂപയുടെ  ഐ ഫോൺ കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞു ;  തിരിച്ചെടുക്കാൻ തുണയായി ഫയർഫോഴ്സ്

> **Lead Summary:** **വയനാട്: ** വയനാട് ചുരംകാണാനെത്തിയ സംഘത്തിന്റെ ഐഫോൺ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു കുരങ്ങ്. കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിമിൻറെ 75000 രൂപ വില വരുന്ന ഐ ഫോണ്‍ 12 പ്രോ ആണ് എറിഞ്ഞത്.

## Article Content

**വയനാട്: ** വയനാട് ചുരംകാണാനെത്തിയ സംഘത്തിന്റെ ഐഫോൺ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു കുരങ്ങ്. കോഴിക്കോട് പെരുമണ്ണ സ്വദേശി പിലാത്തോട്ടത്തിൽ ജാസിമിൻറെ 75000 രൂപ വില വരുന്ന ഐ ഫോണ്‍ 12 പ്രോ ആണ് എറിഞ്ഞത്.

കോഴിക്കോട് നിന്ന് വയനാട് കാണാൻ ജീപ്പിലെത്തിയ സംഘം വ്യൂ പോയിന്‍റില്‍ കാഴ്ചകള്‍ കാണുകയായിരുന്നു. ഇതിനിടെ ജീപ്പില്‍ നിന്ന് ഫോണ്‍ എടുത്ത കുരങ്ങൻ ചുരം വ്യൂ പോയിന്‍റിന്‍റെ താഴേക്ക് എറിയുകയായിരുന്നു.

ഫോണ്‍ എടുക്കാൻ ഒരു മാര്‍ഗവും ഇല്ലാതെ വന്നതോടെയാണ് ജാസിം ഫയര്‍ഫോഴ്സിനെ വിളിക്കുന്നത്.തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സേനാംഗം റോപ്പ് ഉപയോഗിച്ച് താഴ്ചയിലേക്കിറങ്ങി ഫോൺ കണ്ടെത്തുകയായിരുന്നു.. രാവിലെയാണ് സംഭവം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146931/the-group-that-came-to-see-the-wayanad-pass-threw-the-i-phone-worth-75000-rupees-into-the-mouth-of-the-monkeythe-fire-force-assisted-in-recovery)