---
title: "#VishwakarmaJayanti | വിശ്വകർമ്മജയന്തി ;  പാനൂരിൽ നാളെ  ബിഎംഎസ് പ്രകടനവും, പൊതുസമ്മേളനവും"
english_title: "#Vishwakarma Jayanti#BMS #demonstration and #public #meeting in #Panoor #tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/146902/vishwakarma-jayantibms-demonstration-and-public-meeting-in-panoor-tomorrow"
published_at: "2023-09-16T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505e87ac4e1e_Untitled-3_copy.jpg"
keywords: []
---

# #VishwakarmaJayanti | വിശ്വകർമ്മജയന്തി ;  പാനൂരിൽ നാളെ  ബിഎംഎസ് പ്രകടനവും, പൊതുസമ്മേളനവും

> **Lead Summary:** **പാനൂർ: **വിശ്വകർമ്മ ജയന്തി ദിനമായ ദേശീയ തൊഴിലാളി ദിനത്തിൽ പാനൂരിൽ ബിഎംഎസ് നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. ബി എം എസ് പാനൂർ , തലശ്ശേരി, മാഹി, കൂത്തുപറമ്പ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനവും പൊതുസമ്മേളനവും നടത്തുക.

## Article Content

**പാനൂർ: **വിശ്വകർമ്മ ജയന്തി ദിനമായ ദേശീയ തൊഴിലാളി ദിനത്തിൽ പാനൂരിൽ ബിഎംഎസ് നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. ബി എം എസ് പാനൂർ , തലശ്ശേരി, മാഹി, കൂത്തുപറമ്പ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനവും പൊതുസമ്മേളനവും നടത്തുക.

പ്രകടനം വൈകുന്നേരം 4 മണിക്ക് ഗുരുസന്നിധിയിൽ നിന്നും ആരംഭിക്കും. തുടർന്ന് പാനൂർ ബസ്സ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം ബി.എം.എസ് പാനൂർ മേഖല പ്രസിഡണ്ട് വി.കെ രവീന്ദ്രന്റെ അധ്യക്ഷതയിൽ ബി.എം.എസ് ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയം സേവക് സംഘം കണ്ണൂർ വിഭാഗ് കാര്യകാരി അംഗം ആർ. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തും.

ജില്ലാ, മേഖലാ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകും.വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ,മേഖലാ പ്രസിഡണ്ട് വി.കെ രവീന്ദ്രൻ ,മേഖലാ സെക്രട്ടറി കെ.ടി.കെ. ബിനീഷ്, മേഖല വൈസ് പ്രസിഡണ്ട് ഇ.രാജേഷ്, മേഖലാ ജോ. സിക്രട്ടറി സി.എം. മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/146902/vishwakarma-jayantibms-demonstration-and-public-meeting-in-panoor-tomorrow)